മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുകയുടെ വിശദാംശങ്ങളും, വയനാടിന് ആവശ്യമായ അധിക സഹായത്തെക്കുറിച്ചുള്ള വിവരങ്ങളും സര്ക്കാര് സമര്പ്പിക്കും. കണക്കുകളില് കൂടുതല് വ്യക്തത വരുത്തണമെന്ന് കോടതി നേരത്തെ നിര്ദ്ദേശിച്ചിരുന്നു.