Digital Arrest

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ൻ കേരളാ പോലീസ്.
കേരളത്തിൽ വർധിച്ചു വരുന്ന ഡിജിറ്റൽ അറസ്റ്റ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കേരളാ പോലീസ് മുന്നറിയിപ്പ് നൽകുന്നു. പോലീസ്, കസ്റ്റംസ്, സി.ബി.ഐ, ഇ.ഡി തുടങ്ങിയവരുടെ പേരിൽ വിർച്വൽ അറസ്റ്റ് കേസുകൾ വർധിക്കുന്നതായി പോലീസ് പറയുന്നു. തട്ടിപ്പിനിരയാവുകയോ, തട്ടിപ്പിനായി ആരെങ്കിലും സമീപിക്കുകയോ ചെയ്താൽ ഉടൻ 1930 എന്ന നമ്പറിൽ സൈബർ കേരളാ പൊലീസിൽ അറിയിക്കുക.

ഡിജിറ്റൽ അറസ്റ്റ്: 83-കാരിയിൽ നിന്ന് തട്ടിയെടുത്തത് 7.8 കോടി രൂപ
സൈബർ തട്ടിപ്പിന്റെ പുതിയ പതിപ്പായ ഡിജിറ്റൽ അറസ്റ്റിലൂടെ 83-കാരിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു. ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഒരു അക്കൗണ്ടിൽനിന്ന് പെട്ടെന്ന് കോടിക്കണക്കിന് രൂപ കംബോഡിയയിലേക്ക് പോയതിനെ തുടര്ന്ന് ഐ.ബി ഉള്പ്പെടെയുള്ള കേന്ദ്ര ഏജന്സികള്ക്ക് സംശയം തോന്നിയിരുന്നു.

ഉറക്കഗുളിക വാങ്ങാൻ ശ്രമിച്ച 62കാരിക്ക് 77 ലക്ഷം രൂപ നഷ്ടമായി
ഓൺലൈൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഉറക്കഗുളിക വാങ്ങാൻ ശ്രമിച്ച 62 വയസ്സുകാരിക്ക് ഡിജിറ്റൽ അറസ്റ്റിലൂടെ 77 ലക്ഷം രൂപ നഷ്ടമായി. നിയമവിരുദ്ധ മരുന്ന് വാങ്ങിയെന്ന് ആരോപിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തൃശ്ശൂരിൽ വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 40,000 രൂപ തട്ടി
തൃശ്ശൂർ മേലൂരിൽ വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 40,000 രൂപ തട്ടിയെടുത്തു. പോലീസ് വേഷത്തിലെത്തിയ ആൾ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. സംഭവത്തിൽ സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.