മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ കണ്ടെത്തിയ അക്ഷരപ്പിശകിനെക്കുറിച്ച് ഡിഐജി സതീഷ് ബിനോ അന്വേഷണം നടത്തും. നവംബർ ഒന്നിന് വിതരണം ചെയ്ത മെഡലുകളിലാണ് പിഴവുകൾ കണ്ടെത്തിയത്. പുതിയ മെഡലുകൾ അടിയന്തരമായി വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.