Dharmasthala

ധർമ്മസ്ഥല അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥ സൗമ്യലത പിന്മാറി
ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത IPS പിന്മാറി. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയായിരുന്നു സൗമ്യലത. കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരമായി മറ്റൊരാളെ ഉൾപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

ധർമ്മസ്ഥലം സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കർണാടക സർക്കാർ
ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ മറവുചെയ്തു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന് ഡിജിപി പ്രണബ് മൊഹന്തി നേതൃത്വം നൽകും. കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കാണാതായ കേസുകളും ഈ അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ വരുന്നതാണ്.

ധർമ്മസ്ഥലയിലെ ദുരൂഹതകളിൽ എൻഐഎ അന്വേഷണം വേണമെന്ന് എംപി; അമിത് ഷായ്ക്ക് കത്തയച്ചു
ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എംപി പി സന്തോഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിലുണ്ട്. നാല് പതിറ്റാണ്ടായി വനത്തിനുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ വലുതാണ്.

ധർമ്മസ്ഥല കൊലപാതകം: ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ദുരൂഹതകൾ നീങ്ങുമോ?
ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയെന്ന ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ നാല് പതിറ്റാണ്ട് മുമ്പ് നടന്ന കൊലപാതകം വീണ്ടും ചർച്ചയാവുകയാണ്. സി പി ഐ എം നേതാവിൻ്റെ മകളായ പത്മലതയെ കാണാതായ സംഭവം കൊലപാതകമാണെന്ന് ആരോപണമുയർന്നിരുന്നു. ഈ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വരുന്നതോടെ അന്വേഷണം ശക്തമാക്കണമെന്നാണ് ആവശ്യം.

ധർമസ്ഥല കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറെന്ന് സിദ്ധരാമയ്യ
ധർമസ്ഥല വെളിപ്പെടുത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ SIT അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു.

ധർമ്മസ്ഥല ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്?
ധർമ്മസ്ഥല ക്ഷേത്രത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരെ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതി ഉയർന്നു. കർണാടക, കേരള അതിർത്തി പ്രദേശങ്ങളിലായി 64 ലക്ഷം പേരെ അംഗങ്ങളാക്കിയാണ് തട്ടിപ്പ്. ഉയർന്ന പലിശ നിരക്കിലൂടെയും വ്യാജ ഇൻഷുറൻസ് പദ്ധതികളിലൂടെയും പണം തട്ടിയെടുക്കുന്നതായാണ് ആരോപണം.