DGP

പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് എം ആർ അജിത് കുമാറും
ഷേഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്ക് പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള പട്ടികയിൽ എം ആർ അജിത് കുമാറും. മുതിർന്ന ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ ആണ് പട്ടികയിൽ ഏറ്റവും സീനിയർ.

ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതിന് മുമ്പ് തെളിവ് ശേഖരിക്കണം: ഡിജിപി
സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി. ലോക്കൽ പോലീസിന്റെ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുൻപ് 15 ദിവസമെങ്കിലും ലോക്കൽ പോലീസ് അന്വേഷണം നടത്തണം.

സിപിഐഎം സമ്മേളന സ്റ്റേജ് വിവാദം: ഹൈക്കോടതി രൂക്ഷ വിമർശനം; ഡിജിപി സത്യവാങ്മൂലം സമർപ്പിച്ചു
തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഐഎം സമ്മേളനത്തിനായി റോഡിൽ സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഡിജിപി സത്യവാങ്മൂലം സമർപ്പിച്ചു. പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ അക്ഷരത്തെറ്റ്: പുതിയ മെഡലുകൾ വിതരണം ചെയ്യാൻ ഡിജിപിയുടെ നിർദേശം
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റ് കണ്ടെത്തി. 'മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ' എന്നതിന് പകരം 'മുഖ്യമന്ത്രയുടെ പോലസ് ' എന്നാണ് മെഡലിൽ രേഖപ്പെടുത്തിയത്. പിശക് തിരുത്തി പുതിയ മെഡലുകൾ വിതരണം ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.

എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി കൈമാറി; കടുത്ത നടപടികള്ക്ക് സാധ്യത
എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്ട്ടില് ആര്എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങളും പരാമര്ശിക്കുന്നു. അജിത് കുമാറിനെതിരെ കടുത്ത നടപടികള്ക്ക് സാധ്യത.

മുഹമ്മദ് ആട്ടൂർ തിരോധാനകേസ്: ഡിജിപിയുടെ നിർദേശം ലംഘിച്ച് കോഴിക്കോട് കമ്മിഷണറും മുൻ മലപ്പുറം എസ്പിയും
കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂർ തിരോധാനകേസില് ഡിജിപിയുടെ നിര്ദേശം ലംഘിച്ച് കോഴിക്കോട് കമ്മിഷണറും മുന് മലപ്പുറം എസ്പിയും റിപ്പോര്ട്ടുകള് എഡിജിപി എംആര് അജിത്കുമാര് വഴി അയച്ചു. ഇത് ഒന്നിലേറെ തവണ ആവർത്തിച്ചതിൽ ഡിജിപി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിശദീകരണം തേടാൻ ഡിജിപി നിര്ദേശം നല്കി.