സബരിമലയിൽ മുതിർന്ന അയ്യപ്പന്മാർ, കുഞ്ഞുങ്ങൾ, അംഗപരിമിതർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നു. വലിയ നടപ്പന്തലിൽ പ്രത്യേക വരിയും നേരിട്ട് ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാൽ പലരും ഈ സൗകര്യങ്ങളെക്കുറിച്ച് അറിയാതെ ഫ്ലൈ ഓവർ വഴി പോകുന്നതായി പൊലീസ് അറിയിച്ചു.