Delhi High Court

‘വീര രാജ വീര’ കോപ്പിയടിച്ചെന്ന കേസ്: എ.ആർ. റഹ്മാന് ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ
പൊന്നിയിൻ സെൽവൻ 2-ലെ ‘വീര രാജ വീര’ എന്ന ഗാനം കോപ്പിയടിച്ചെന്ന കേസിൽ എ.ആർ. റഹ്മാന് ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ. സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ റഹ്മാൻ നൽകിയ അപ്പീലിലാണ് നടപടി. പകർപ്പവകാശ ലംഘനം ആരോപിച്ച് ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ദാഗർ നൽകിയ കേസിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.

മാസപ്പടിക്കേസ്: ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി; വാദം ഒക്ടോബർ 28-ന്
മാസപ്പടിക്കേസിലെ ഹർജികൾ ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ഒക്ടോബർ 28, 29 തീയതികളിലാണ് ഇനി ഹർജി പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, സിഎംആർഎൽ എന്നിവർക്കെതിരായ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി മാറ്റിയത്.

സ്വകാര്യത സംരക്ഷിക്കണം; ഐശ്വര്യ റായിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടി ഐശ്വര്യ റായി ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ്. അനുവാദമില്ലാതെ ഒരാളുടെ ചിത്രം ഉപയോഗിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അനധികൃതമായി ഉപയോഗിച്ചിരിക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള് വെബ്സൈറ്റുകളില് നിന്ന് ഒഴിവാക്കാനും കോടതി നിര്ദേശിച്ചിട്ടുണ്ട്.

ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് അഭിഷേക് ബച്ചനും ഹൈക്കോടതിയിൽ
അനുവാദമില്ലാതെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഐശ്വര്യ റായി ദില്ലി ഹൈക്കോടതിയില് ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെ സമാനമായ വിഷയത്തിൽ അഭിഷേക് ബച്ചനും ഹൈക്കോടതിയെ സമീപിച്ചു. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി-ഷർട്ടുകൾ നിർമ്മിക്കുന്ന 'ബോളിവുഡ് ടി ഷോപ്പ്' എന്ന കമ്പനിക്കെതിരെയാണ് അഭിഷേക് ബച്ചൻ ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

മോദിയുടെ ബിരുദ വിവരങ്ങൾ പരസ്യമാക്കേണ്ടതില്ല; സിഐസി ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സിഐസി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2016 ൽ അരവിന്ദ് കെജ്രിവാളാണ് മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടത്. ഡൽഹി സർവകലാശാലയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.

ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്രം; നീക്കം പാർലമെൻ്റിൽ
ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഇത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം.

മാസപ്പടി കേസിൽ സിഎംആർഎല്ലിന് ആശ്വാസം; കേന്ദ്രത്തോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി
മാസപ്പടി കേസിൽ സിഎംആർഎല്ലിന് ആശ്വാസം. കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിക്കാത്തതിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. എസ്എഫ്ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ് പറഞ്ഞു.

സുരക്ഷാ അനുമതി റദ്ദാക്കിയതിനെതിരെ സെലിബി ഹൈക്കോടതിയിൽ
സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തുർക്കി എയർപോർട്ട് സർവീസ് കമ്പനിയായ സെലിബി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നും ഇത് 3791 തൊഴിലുകളെയും നിക്ഷേപകരുടെ താൽപ്പര്യങ്ങളെയും ബാധിക്കുമെന്നും കമ്പനി ഹർജിയിൽ ആരോപിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അവർ വ്യക്തമാക്കുന്നു.

മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും
മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യപ്രകാരമാണ് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

മാസപ്പടി കേസ്: സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ നടപടി തുടരാം; ഹൈക്കോടതി
മാസപ്പടി കേസിൽ സിഎംആർഎല്ലിനെതിരായ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേയില്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

എക്സാലോജിക് കേസ്: സിഎംആർഎല്ലിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
എക്സാലോജിക് – സിഎംആർഎൽ മാസപ്പടി കേസിലെ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന സിഎംആർഎലിന്റെ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് 2.30ന് ഹർജികളിൽ വാദം കേൾക്കും. സിഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും.

മാസപ്പടി കേസ്: സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ
മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.