Delhi Court

അശ്ലീല നൃത്തക്കേസ്: ഏഴ് സ്ത്രീകളെ കോടതി വെറുതെ വിട്ടു
ഡൽഹിയിലെ ഒരു ബാറിൽ അശ്ലീല നൃത്തം ചെയ്തെന്നാരോപിച്ച് ഏഴ് സ്ത്രീകൾക്കെതിരെ ചുമത്തിയ കേസ് തിസ് ഹസാരി കോടതി തള്ളി. അൽപവസ്ത്രം ധരിച്ചും പാട്ടിനൊത്ത് നൃത്തം ചെയ്തതും കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ഒരാളുടെ നൃത്തം മറ്റൊരാൾക്ക് ശല്യമാകുമ്പോൾ മാത്രമേ അത് കുറ്റകരമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയെ ദില്ലി കോടതി വെറുതെ വിട്ടു
2019-ൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയെ ദില്ലി കോടതി വെറുതെ വിട്ടു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടി.

കള്ളപ്പണ കേസ്: രണ്ട് വർഷത്തിന് ശേഷം സത്യേന്ദ്ര ജെയിന് ജാമ്യം
കള്ളപ്പണം വെളുപ്പിക്കല് കേസില് ആം ആദ്മി പാര്ട്ടി നേതാവ് സത്യേന്ദ്ര ജെയിന് ഡല്ഹി കോടതി ജാമ്യം അനുവദിച്ചു. രണ്ട് വര്ഷത്തിന് ശേഷമാണ് അദ്ദേഹം ജയില് മോചിതനാകുന്നത്. ഇഡിയുടെ എതിര്പ്പ് നിലനില്ക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.