Delhi airport

ഡൽഹിയിൽ വിമാനം റൺവേ മാറി ഇറങ്ങി; ഡിജിസിഎ അന്വേഷണം ആരംഭിച്ചു
ഡൽഹി വിമാനത്താവളത്തിൽ അഫ്ഗാൻ എയർലൈൻസിന്റെ വിമാനം റൺവേ മാറി ഇറങ്ങി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ടേക്ക് ഓഫ് റൺവേയിൽ ഇറങ്ങിയത്. ലാൻഡിംഗിന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അനുമതി നൽകിയിരുന്നത് 29L റൺവേയിലായിരുന്നു.

എൻഐഎ ഉദ്യോഗസ്ഥ ചമഞ്ഞ് ലഹരി കടത്താൻ ശ്രമിച്ച യുവതി ഡൽഹിയിൽ പിടിയിൽ
തായ്ലൻഡിൽ നിന്ന് 11.350 കിലോഗ്രാം കഞ്ചാവുമായി എത്തിയ യുവതി ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. എൻഐഎ ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റഡിയിലെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
ഡൽഹിയിൽ ലാൻഡിംഗിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തമുണ്ടായി. ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

എയർ ഇന്ത്യയുടെ അനാസ്ഥ: വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് വയോധികയ്ക്ക് പരിക്ക്
ഡൽഹി വിമാനത്താവളത്തിൽ വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് 82കാരിയായ വയോധിക വീണ് പരിക്കേറ്റു. മുൻ ലെഫ്. ജനറലിന്റെ ഭാര്യയായ വയോധികയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ ഇന്ത്യയ്ക്കെതിരെ കുടുംബം പരാതി നൽകി.

ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിതാ ഹെഡ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു
ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ വാഷ്റൂമിൽ സിഐഎസ്എഫ് വനിതാ ഹെഡ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. സ്വന്തം സർവീസ് പിസ്റ്റൾ ഉപയോഗിച്ചാണ് വനിതാ ഉദ്യോഗസ്ഥ ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഡൽഹി വിമാനത്താവളത്തിൽ 26 ഐഫോൺ 16 പ്രോമാക്സ് ഫോണുകളുമായി യുവതി പിടിയിൽ
ഡൽഹി വിമാനത്താവളത്തിൽ 26 ഐഫോൺ 16 പ്രോമാക്സ് ഫോണുകളുമായി എത്തിയ യുവതി അറസ്റ്റിലായി. ഹോങ്കോങിൽ നിന്നെത്തിയ യുവതിയുടെ ബാഗിൽ നിന്നാണ് ഫോണുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ഫോണുകളുടെ ആകെ വില 37 ലക്ഷത്തോളം രൂപയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അമേരിക്കയിലേക്ക് കടക്കാൻ ആൾമാറാട്ടം; ദമ്പതികൾ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ
രാജ്യം വിടാൻ നിയമപരമായ വഴികൾ പലതുമുണ്ടെങ്കിലും, അവയെല്ലാം അടഞ്ഞാൽ ചിലർ നിയമവിരുദ്ധമായ മാർഗങ്ൾ തേടാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ ഡൽഹി വിമാനത്താവളത്തിൽ അരങ്ങേറിയത്. അമേരിക്കയിലേക്ക് കടക്കാനായി ആൾമാറാട്ടം ...