Defamation Case

കങ്കണയും ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി
നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കങ്കണ റണാവത്തും ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. മുംബൈയിലെ കോടതിയിൽ വച്ചാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. കങ്കണയുടെ അടുത്ത സംവിധാന സംരംഭത്തിൽ ജാവേദ് അക്തർ ഗാനങ്ങൾ രചിക്കും.

നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. BNS 79, ഐടി ആക്ട് 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. രാഹുൽ ഈശ്വർ പരാതി വ്യാജമാണെന്ന് പ്രതികരിച്ചു.

ഹണി റോസ് കേസ്: ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരാൻ ബോബി ചെമ്മണൂർ
ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണൂരിന് ജാമ്യം. ജയിലിലെ മറ്റ് തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ തുടരാൻ തീരുമാനം. ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം.

ഗോകുലം ഗോപാലന്റെ അപകീർത്തി കേസിൽ ശോഭാ സുരേന്ദ്രന് കോടതി സമൻസ്
ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് തൃശൂർ കോടതി സമൻസ് അയച്ചു. മാർച്ച് 28-ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഗോകുലം ഗോപാലൻ നിഷേധിച്ചിരുന്നു.

സവർക്കർ അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്ക് പുണെ കോടതി സമൻസ്
സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി ആവശ്യപ്പെട്ടു. ഈ മാസം 23ന് ഹാജരാകാനാണ് നിർദേശം. സവർക്കറിന്റെ കൊച്ചുമകൻ സത്യകി സവർക്കർ നൽകിയ പരാതിയിലാണ് നടപടി.

ക്രൈം നന്ദകുമാർ അറസ്റ്റിൽ; നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടപടി
ക്രൈം നന്ദകുമാർ അറസ്റ്റിലായി. നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസിലാണ് എറണാകുളം നോർത്ത് പോലീസ് നടപടി സ്വീകരിച്ചത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ നടിയെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.