Defamation

ജയൻ ചേർത്തലയ്ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മാനനഷ്ടക്കേസ്
ജയൻ ചേർത്തലയുടെ പരാമർശങ്ങൾക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് കേസ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി.

മുൻ ഭാര്യക്കെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല
ഡോ. എലിസബത്ത് ഉദയനെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിന് നടൻ ബാല പോലീസിൽ പരാതി നൽകി. യൂട്യൂബർ അജു അലക്സുമായി ചേർന്നാണ് അപവാദ പ്രചാരണം നടക്കുന്നതെന്നും 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ബാല പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി.

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് എടുക്കാൻ കോടതി ഉത്തരവ്
കെ.സി. വേണുഗോപാലിന്റെ ഹർജിയിൽ ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് എടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരാമർശങ്ങൾക്കെതിരെയാണ് കേസ്. തെളിവുകളുടെ പിൻബലമില്ലാതെ തുടർച്ചയായി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് കേസ് ഫയൽ ചെയ്തതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

ഹണി റോസിന്റെ പരാതി: രാഹുൽ ഈശ്വറിനെതിരെ പോലീസ് നടപടി ഊർജിതം
നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പോലീസ് നടപടി ഊർജിതമാക്കി. മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ഹണി റോസിന്റെ പരാതി. രാഹുൽ ഈശ്വർ മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ അപവാദ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്മാൻ
എആർ റഹ്മാൻ തന്റെ വിവാഹമോചന വാർത്ത പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ അപവാദ പ്രചാരണം നടന്നു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ റഹ്മാൻ തീരുമാനിച്ചു. 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു.

നടൻ ബാല അറസ്റ്റിൽ; മുൻ ഭാര്യയുടെ പരാതിയിൽ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു
നടൻ ബാല അറസ്റ്റിലായി. മുൻ ഭാര്യയുടെ പരാതിയിൽ എറണാകുളം കടവന്ത്ര പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.

ബാലചന്ദ്ര മേനോൻ്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തു
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ്റെ പരാതിയെ തുടർന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. ഐ ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെയും ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നല്കിയിരുന്നു.

വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടി; കടുത്ത മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി
വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി മുന്നോട്ട് പോകുന്നു. എഎൻഐയുടെ മാനനഷ്ടക്കേസിലാണ് ഈ നടപടി. രാജ്യത്ത് വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന മുന്നറിയിപ്പും കോടതി നൽകി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ
യുവ നടി റോഷ്ന ആൻ റോയ് നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സൂരജ് പ്രതികരിച്ചു. പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.