Death Sentence

കൈനകരി അനിത കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി രജനിയെ ഹാജരാക്കിയ ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. കേസിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗികമായി യാതൊരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി; ആശ്വാസമായി തീരുമാനം
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം. വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം സനയിലെ കോടതി പരിഗണിക്കുകയാണ്.

നിമിഷ പ്രിയയുടെ വധശിക്ഷ: യമൻ ജയിലധികൃതർക്ക് വിവരമില്ല
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് യമൻ ജയിൽ അധികൃതർക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. 2017-ൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. നിമിഷയുടെ മോചനത്തിനായി ഇടപെടുന്ന സാമുവൽ ജെറോമിനോടാണ് ജയിൽ അധികൃതർ ഈ വിവരം പങ്കുവെച്ചത്.

ഷാരോൺ വധം: ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് ചരിത്രം കുറിച്ച് ന്യായാധിപൻ
ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകൾക്കും ശിക്ഷ വിധിച്ചത് ഈ ന്യായാധിപനാണ്.

ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട കേസിൽ പ്രതിക്ക് വധശിക്ഷ
ചെന്നൈയിലെ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. 2022-ൽ നടന്ന സംഭവത്തിൽ സത്യ എന്ന 20 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതിക്ക് വധശിക്ഷയ്ക്ക് പുറമേ മൂന്ന് വർഷത്തെ കഠിന തടവും പിഴയും വിധിച്ചു.

നിമിഷപ്രിയയുടെ മോചനം: ഗോത്ര നേതാക്കളുമായുള്ള ചർച്ചകൾ വഴിമുട്ടി, സാമ്പത്തിക പ്രശ്നങ്ങളും തടസ്സമാകുന്നു
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തിലായി. ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചർച്ചകൾ വഴിമുട്ടി. പ്രാഥമിക ചർച്ചകൾക്കായുള്ള പണത്തിന്റെ രണ്ടാംഗഡു ലഭിക്കാത്തതും നിയമപരമായ അധികാരം ലഭിക്കാത്തതും തടസ്സമായി.

സൗദി കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
സൗദി കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ജയിലിൽ 18 വർഷത്തിലധികമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമിന്റെ വധശിക്ഷയാണ് കോടതി റദ്ദാക്കിയത്. വാദിഭാഗത്തിന്റെയും ...