Darshan

ദർശന് ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ ഹൈക്കോടതി അനുമതി നൽകി
ആരാധകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കന്നഡ നടൻ ദർശന് ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ കർണാടക ഹൈക്കോടതി അനുമതി നൽകി. 131 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2024 ഒക്ടോബർ 30-ന് ജാമ്യത്തിലിറങ്ങിയ ദർശന് നേരത്തെ ബെംഗളൂരുവിന് പുറത്തേക്ക് പോകാൻ അനുമതിയില്ലായിരുന്നു. സുപ്രീം കോടതിയിൽ കേസ് നിലവിലുള്ളതിനാൽ ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകേണ്ട ആവശ്യമുണ്ടെന്ന് ദർശന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഓട്ടോ ഡ്രൈവർ കൊലക്കേസ്: കന്നഡ നടൻ ദർശന് ഇടക്കാല ജാമ്യം
കന്നഡ നടൻ ദർശന് ഓട്ടോ ഡ്രൈവർ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്ക്കായി ആറാഴ്ചത്തേക്കാണ് ജാമ്യം. നടി പവിത്ര ഗൗഡയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഓട്ടോ ഡ്രൈവർ കൊലക്കേസ്: ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദർശൻ വീണ്ടും ജാമ്യാപേക്ഷ നൽകി
കന്നഡ നടൻ ദർശൻ ഓട്ടോ ഡ്രൈവർ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് താരം കോടതിയെ സമീപിച്ചത്. ദർശന് എൽ 1 , എൽ5 ബാക്ക്പെയ്ൻ ഉണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഓട്ടോ ഡ്രൈവർ കൊലക്കേസ്: ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യമില്ല
ഓട്ടോ ഡ്രൈവർ രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം നിഷേധിച്ചു. ബംഗളൂരു കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്ക് ജാമ്യം ലഭിച്ചു.

കൊലപാതകത്തിന് ശേഷം ആത്മാവ് വേട്ടയാടുന്നു; ഭയന്ന് ഉറങ്ങാനാകാതെ കന്നഡ നടൻ ദർശൻ
കന്നഡ നടൻ ദർശൻ കൊലപ്പെടുത്തിയ ആരാധകൻ രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തിൽ വന്ന് വേട്ടയാടുന്നതായി പറയുന്നു. ബെല്ലാരി ജയിലിൽ തനിച്ചായതിനാൽ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് നടൻ വെളിപ്പെടുത്തി. സുഹൃത്തിന് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് ആരാധകനെ കൊലപ്പെടുത്തിയത്.

ജയിലിൽ വിഐപി പരിഗണന: കന്നഡ നടൻ ദർശൻ വീണ്ടും വിവാദത്തിൽ
കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതായി റിപ്പോർട്ട്. ഗുണ്ടാ നേതാക്കളുമായി ചേർന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഏഴ് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.