Dalit Woman
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സഹചരന് ജിജോ തില്ലങ്കേരി പട്ടികജാതി യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന പരാതിയില് അറസ്റ്റിലായി. നവംബര് 19-ന് നടന്ന സംഭവത്തില് മുഴക്കുന്ന് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവം പുറത്തറിഞ്ഞാല് മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.