Dalit attack

ചവറയിൽ ദളിത് കുടുംബത്തെ ആക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം ചവറയിൽ തിരുവോണ നാളിൽ ദളിത് കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികൾ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അക്രമം നടത്തുന്നതിന് തൊട്ടുമുന്പുള്ള ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചത്. സംഭവത്തിൽ ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലത്ത് തിരുവോണത്തിന് ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം; 11 പേർക്ക് പരിക്ക്
കൊല്ലത്ത് തിരുവോണ ദിവസം ദളിത് കുടുംബത്തിന് നേരെ ലഹരി സംഘം ആക്രമം നടത്തി. ലഹരി സംഘത്തിൻ്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 11 പേർക്ക് പരുക്കേറ്റു, 18 പേർക്കെതിരെ കേസ് എടുത്തു.

താടിയും മീശയും വളർത്തിയതിന് ദളിത് യുവാവിനും ഭാര്യാപിതാവിനും മർദ്ദനം; പ്രതികൾക്കെതിരെ കേസ്
ഗുജറാത്തിലെ ഖംഭാലിയയിൽ താടിയും മീശയും വളർത്തിയതിന്റെ പേരിൽ ദളിത് യുവാവിനും ഭാര്യാപിതാവിനും നേരെ ആക്രമണം. ഖംഭാലിയയിലെ വർക്ക് ഷോപ്പിൽ ബൈക്ക് നന്നാക്കാൻ പോയ സാഗറിനെ ശൈലേഷ് ജെബാലിയ തടഞ്ഞുനിർത്തി അധിക്ഷേപിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർ പ്രദേശിൽ ദളിത് വരന് നേരെ ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ
ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറിൽ വിവാഹവേദിയിലേക്ക് പോകുന്ന ദളിത് യുവാവിനെ ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ റോബിൻ സിങ്ങിനെ കുതിരപ്പുറത്തുനിന്ന് വലിച്ചിറക്കി കല്ലേറ് നടത്തി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.