Cyber Crime

സൈബർ അധിക്ഷേപ കേസിൽ അറസ്റ്റിലായ കെ.എം. ഷാജഹാനെ കൊച്ചിയിലെത്തിച്ചു; മുഖ്യമന്ത്രിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനുണ്ടെന്ന് ഷാജഹാൻ
സിപിഐഎം നേതാവ് കെ.ജെ.ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് അറസ്റ്റിന് ശേഷം ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ കേസിന് ദിവസങ്ങൾക്കുള്ളിൽ തന്നെ സമാനമായ കുറ്റം ചെയ്തതിനാൽ കെ.എം. ഷാജഹാൻ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്; പാലക്കാട് സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.11 കോടി രൂപ
കൊച്ചിയിൽ ഷെയർ ട്രേഡിംഗിലൂടെ 1.11 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്. പാലക്കാട് സ്വദേശി പ്രേമചന്ദ്രൻ നമിലിക്ക് 27 തവണയായി പണം നഷ്ടമായി. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു, അന്വേഷണം ആരംഭിച്ചു.

ഡേറ്റിംഗ് ആപ്പ് ചൂഷണം: ആപ്പുകൾ നിരീക്ഷിച്ച് പോലീസ്; നിയമനടപടിക്ക് സാധ്യത തേടുന്നു
കാസർഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ ഡേറ്റിംഗ് ആപ്പുകൾ നിരീക്ഷിച്ച് പോലീസ്. ഇത്തരം ആപ്പുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കും. വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം ആപ്പുകളുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് ജാഗ്രത പാലിക്കുന്നത്.

വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ചു; തൃശൂർ സ്വദേശി കോഴിക്കോട് അറസ്റ്റിൽ
വിദ്യാർത്ഥിനിക്ക് വാട്സ്ആപ്പ് വഴി അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ സ്വദേശി സംഗീത് കുമാറിനെ കോഴിക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പെൺകുട്ടികളെ ലക്ഷ്യമിട്ട് കോളേജിലെ സീനിയർ വിദ്യാർത്ഥിയാണെന്ന് വ്യാജേന സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിക്കും. തുടർന്ന് വാട്സ്ആപ്പിൽ ഗ്രൂപ്പുകൾ നിർമ്മിച്ച് ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകളും ഫോട്ടോകളും അയച്ച് ചൂഷണം ചെയ്യുകയായിരുന്നു പതിവ്.

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 42 ലക്ഷം രൂപ തട്ടിയ പ്രതിയെ ആന്ധ്രയിൽ നിന്ന് പിടികൂടി
കാസർഗോഡ് സ്വദേശിയെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 42 ലക്ഷം രൂപ തട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നാണ് കാസർഗോഡ് സൈബർ പോലീസ് പ്രതിയെ പിടികൂടിയത്. DHANI - TRD എന്ന വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ചായിരുന്നു തട്ടിപ്പ്.

വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ചു ഭീഷണി; തൃശൂർ സ്വദേശി അറസ്റ്റിൽ
വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ സ്വദേശി സംഗീത് കുമാറിനെ കോഴിക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിയെ കോഴിക്കോട് സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പ്രചാരണം; ലീഗ് നേതാവ് അറസ്റ്റിൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. വടകര സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. ലീഗ് നേതാവായ സാദിഖ് അവീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ്; ഒരു മണിക്കൂറിനകം സൈബർ സെല്ലിൽ അറിയിക്കുക
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
കൊല്ലം സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ കൊല്ലം സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലം വെസ്റ്റ് വില്ലേജിൽ നിന്നുള്ള ജോസ് നികേഷാണ് അറസ്റ്റിലായത്.

പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
മലപ്പുറത്ത് ഗೃಹോപകരണങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ അക്ബർ (56) ആണ് പിടിയിലായത്. തട്ടിപ്പിനിരയായവർ എത്രയും പെട്ടെന്ന് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

മാലാ പാർവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പൊലീസ് കേസെടുത്തു
നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. കൊച്ചി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാലാ പാർവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കൊച്ചി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.