Cyber Attack

സൈബർ ആക്രമണത്തിനെതിരെ റിനി ആൻ ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകി
നടി റിനി ആൻ ജോർജ് സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രാഹുൽ ഈശ്വർ അടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

രാഹുലിനെതിരായ നടപടിയിൽ സൈബർ ആക്രമണം; വി.ഡി. സതീശനെ പിന്തുണച്ച് കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി വി.ഡി. സതീശൻ ആരോപിച്ചു. വിഷയത്തിൽ പാർട്ടിയുടെ കൂട്ടായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എ ഗ്രൂപ്പ് നേതാക്കൾക്ക് അതൃപ്തിയുണ്ടെങ്കിലും, വി.ഡി. സതീശനെ പിന്തുണക്കുന്നവർ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു.

ജിമെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ; പാസ്വേഡ് ഉടൻ മാറ്റുക
ജിമെയിൽ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പാസ്വേഡുകൾക്ക് പകരം പാസ്കീകൾ ഉപയോഗിക്കാൻ ഗൂഗിൾ നിർദ്ദേശിക്കുന്നു. ഹാക്കിങ് സാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിൽ ജിമെയിൽ പാസ്വേഡ് അപ്ഡേറ്റ് ചെയ്യാനും ഗൂഗിൾ അറിയിച്ചു. ഗൂഗിളിന്റെ സെയിൽസ്ഫോഴ്സ് ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കൾ ഇപ്പോൾ അപകടത്തിലാണെന്നും മുന്നറിയിപ്പുണ്ട്.

രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാടെടുത്തതിന് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സൈബർ ആക്രമണം
യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ ഹരിപ്പാടിനെതിരെ സൈബർ ആക്രമണം. രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാടെടുത്തതിനാണ് ആക്രമണം. സൈബർ ആക്രമണത്തിൽ മനംനൊന്ത് സ്നേഹ ഫേസ്ബുക്കിൽ പ്രതികരിച്ചു.

രാഹുലിനെ വിമർശിച്ചതിന് പിന്നാലെ ഉമ തോമസിനെതിരെ സൈബർ ആക്രമണം
രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിനെ തുടർന്ന് ഉമ തോമസ് എംഎൽഎക്കെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. കോൺഗ്രസ് അനുകൂലികൾ തന്നെയാണ് ഉമ തോമസിൻ്റെ ഫേസ്ബുക്കിലും യൂത്ത് കോൺഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും സൈബർ ആക്രമണം നടത്തുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ രംഗത്തെത്തിയിട്ടുണ്ട്.

രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബർ ആക്രമണം; ഹണി ഭാസ്കരന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെക്കുറിച്ച് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ നൽകിയ പരാതിയിൽ ഒമ്പത് പ്രതികൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തനിക്ക് വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ നേരിടേണ്ടി വരുന്നതായി ഹണി ഭാസ്കരൻ തൻ്റെ പരാതിയിൽ പറയുന്നു. കൂടുതൽ വെളിപ്പെടുത്തലുകൾ വരാതിരിക്കാനാണ് ഇത്തരം ഭീഷണികളെന്ന് കരുതുന്നതായി ഹണി പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ഷറഫുന്നീസ സിദ്ദിഖ് പരാതി നൽകി
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ ടി. സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസ പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിൽക്കുന്ന ചിത്രം ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് ഷറഫുന്നീസയുടെ പരാതി. ശശികല റഹീം, കെ.കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകൾക്കെതിരെയാണ് പ്രധാനമായും പരാതി നൽകിയിരിക്കുന്നത്.

സൈബർ ആക്രമണങ്ങളിൽ ഭയമില്ല; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനില്ലെന്ന് റിനി ആൻ ജോർജ്
യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ ഭയക്കുന്നില്ലെന്ന് നടി റിനി ആൻ ജോർജ്. രാഷ്ട്രീയപരമായ ഭീഷണികളോ ഫോൺ കോളുകളോ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയാറല്ലെന്നും റിനി കൂട്ടിച്ചേർത്തു.

ജി. സുധാകരനെതിരായ സൈബർ ആക്രമണം; പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്
മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്. രമേശ് ചെന്നിത്തലയുടെ ലഹരിക്കെതിരായ സന്ദേശ യാത്രയെ അഭിനന്ദിച്ചതിനാണ് സൈബർ ആക്രമണം ഉണ്ടായത്. അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം യു. മിഥുനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സൈബർ ആക്രമണം രൂക്ഷമെന്ന് എം. സ്വരാജ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ സൈബർ ആക്രമണം ശക്തമായി നടക്കുന്നുണ്ടെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. എൽ.ഡി.എഫിനെ പിന്തുണച്ചാൽ തെറിവിളിക്കുകയും കണ്ണ് പൊട്ടിക്കുമെന്നുമുള്ള ഭീഷണി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി തനിക്കെതിരായ ഈ ആക്രമണം ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സ്വരാജ് ആരോപിച്ചു.

വെടിയുണ്ടകളെയും തോൽപ്പിച്ച എനിക്കിതൊരു പ്രശ്നമല്ല; യുഡിഎഫ് സൈബർ ആക്രമണത്തിന് മറുപടിയുമായി ആയിഷ
യുഡിഎഫ് സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് നിലമ്പൂർ ആയിഷ. സൈബർ വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതായി അവർ പറഞ്ഞു. വെടിയുണ്ടകളെ തോൽപ്പിച്ച തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നും അവർ കൂട്ടിച്ചേർത്തു. രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നതുവരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉറച്ചുനിൽക്കുമെന്നും ആയിഷ വ്യക്തമാക്കി.

വിക്രം മിശ്രിക്കെതിരായ സൈബർ ആക്രമണം; അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കെതിരായ സൈബർ ആക്രമണത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി. പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കും ഉടയവർക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി കർശന നടപടി എടുക്കണമെന്നും കത്തിൽ പറയുന്നു.