Cyber Attack

സൈബർ ആക്രമണ കേസ്: സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സിപിഐഎം നേതാവിനെതിരായ സൈബർ ആക്രമണ കേസിൽ ഒന്നാം പ്രതി സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. അറസ്റ്റിലായ രണ്ടാം പ്രതി കെ.എം. ഷാജഹാനെ കോടതി ജാമ്യം നൽകി വിട്ടയച്ചു. കേസിൽ കൂടുതൽ പ്രതികളെ ചേർക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

സി.പി.ഐ.എം നേതാവിനെതിരായ സൈബർ ആക്രമണം: കെ.എം. ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
സി.പി.ഐ.എം നേതാവിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം. ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളാൻ സാധ്യതയുണ്ടെന്ന് സൂചന.

കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം: കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി
സിപിഐഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണ കേസിൽ രണ്ടാം പ്രതി കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവയിലെ സൈബർ സ്റ്റേഷനിലാണ് ഷാജഹാൻ ഹാജരായത്. വീഡിയോ എഡിറ്റ് ചെയ്ത മെമ്മറി കാർഡ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; കോൺഗ്രസ് നേതാവിന് ചോദ്യം ചെയ്യലിന് നോട്ടീസ്
സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇതിനു മുന്നോടിയായി ഗോപാലകൃഷ്ണന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഫോൺ പിടിച്ചെടുത്തു. കേസിലെ പ്രധാന പ്രതിയായ സി.കെ. ഗോപാലകൃഷ്ണൻ ഒളിവിൽ പോയെന്നും ആരോപണമുണ്ട്.

കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം: പ്രതിയുടെ കുടുംബം പരാതി നൽകി, കൂടുതൽ തെളിവുകളുമായി ഷൈൻ
സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയുടെ കുടുംബം പരാതി നൽകി. തങ്ങളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാവിന്റെ ഭാര്യ പരാതി നൽകിയത്. ഇതിനിടെ, കെ ജെ ഷൈൻ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറി.

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം: വി.ഡി. സതീശനെതിരെ ആരോപണം, ഉണ്ണികൃഷ്ണന്റെ മൊഴിയെടുത്തേക്കും
സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങാൻ സാധ്യത. വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണന്റെ മൊഴിയെടുത്തേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവില്ലാതെ ഇത്തരം പ്രചരണങ്ങൾ നടക്കില്ലെന്ന രാഷ്ട്രീയ ആരോപണം നിലനിൽക്കുന്നു.

സൈബർ ആക്രമണ കേസ്: കെ.എം. ഷാജഹാനെയും സി.കെ. ഗോപാലകൃഷ്ണനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും
കോൺഗ്രസ് സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കെ ജെ ഷൈൻ ടീച്ചറും കെ എൻ ഉണ്ണികൃഷ്ണനും നൽകിയ പരാതികളിൽ അന്വേഷണം ശക്തമാക്കി. മുനമ്പം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രധാന പ്രതികളായ കെ എം ഷാജഹാനെയും സി കെ ഗോപാലകൃഷ്ണനെയും ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
സിപിഐഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും കെ ജെ ഷൈനും നൽകിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ എൻ ഉണ്ണികൃഷ്ണൻ ആരോപിച്ചു.

കെ ജെ ഷൈനെതിരായ അപവാദ പ്രചരണം സിപിഐഎമ്മിൽ നിന്നെന്ന് വി ഡി സതീശൻ
സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം സിപിഐഎമ്മിൽ നിന്നാണ് ഉണ്ടായതെന്ന വാദവുമായി വി ഡി സതീശൻ. ആഗോള അയ്യപ്പ സംഗമത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെയും അദ്ദേഹം വിമർശിച്ചു. സൈബർ ആക്രമണ പരാതികളിൽ സർക്കാർ ഇരട്ടനീതിയാണ് കാണിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

കെ.എം. ഷാജഹാനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മൂന്ന് എംഎൽഎമാർ
വിവാദ യൂട്യൂബ് വീഡിയോയുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനെതിരെ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും മൂന്ന് എം.എൽ.എമാർ പരാതി നൽകി. എറണാകുളത്തെ ഇടത് എംഎൽഎമാരെ സംശയനിഴലിലാക്കുന്ന തരത്തിൽ വാർത്ത നൽകിയെന്നാണ് പ്രധാന ആരോപണം. കോതമംഗലം, കൊച്ചി, കുന്നത്തുനാട് എം.എൽ.എമാരാണ് പരാതി നൽകിയത്.

വി.ഡി. സതീശന്റെ പ്രതികരണം നിരാശാജനകമെന്ന് കെ.ജെ. ഷൈൻ; രാഹുലിനെ രക്ഷിക്കാൻ ശ്രമമെന്നും ആരോപണം
സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്റെ പ്രതികരണത്തിനെതിരെ കെ.ജെ. ഷൈൻ രംഗത്ത്. കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണത്തെക്കുറിച്ച് ചോദിക്കുന്നത് അദ്ദേഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നതുകൊണ്ടാണെന്ന് ഷൈൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിക്കാനാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും ഷൈൻ ആരോപിച്ചു.

കെ.ജെ. ഷൈനിക്കെതിരായ സൈബർ ആക്രമണം; പിന്തുണയുമായി കെ.കെ. ശൈലജ
സിപിഐഎം നേതാവ് കെ ജെ ഷൈനിതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. പൊതുമണ്ഡലത്തില് സജീവമായ സ്ത്രീകള്ക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് അനിവാര്യമാണെന്ന് കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. കെ.ജെ. ഷൈനി ടീച്ചർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.