Customs Seizure

ഓപ്പറേഷൻ നുംഖുർ: രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്; കേന്ദ്ര ഏജൻസികളും രംഗത്ത്
ഓപ്പറേഷൻ നുംഖുറിൻ്റെ ഭാഗമായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തു.കേരളത്തിൽ നിന്ന് പിടികൂടുന്ന ആദ്യത്തെ ഫസ്റ്റ് ഓണർ വാഹനമാണ് കുണ്ടന്നൂരിൽ നിന്ന് കണ്ടെത്തിയത്. എൻഐഎയും ഇഡിയും ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വിദേശ കറൻസിയുമായി യുവതി പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വിദേശ കറൻസിയുമായി യുവതി പിടിയിൽ. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയെ കസ്റ്റംസ് പിടികൂടിയത്. ഇവരിൽ നിന്നും 2 ലക്ഷം സൗദി റിയാൽ കണ്ടെടുത്തു.

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവ്വ പക്ഷികളുമായി രണ്ടുപേർ പിടിയിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ 14 അപൂർവ്വയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദുവും ശരത്തുമാണ് അറസ്റ്റിലായത്. പക്ഷികളെ വനംവകുപ്പിന് കൈമാറി, കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

ഡൽഹി വിമാനത്താവളത്തിൽ 26 ഐഫോൺ 16 പ്രോമാക്സ് ഫോണുകളുമായി യുവതി പിടിയിൽ
ഡൽഹി വിമാനത്താവളത്തിൽ 26 ഐഫോൺ 16 പ്രോമാക്സ് ഫോണുകളുമായി എത്തിയ യുവതി അറസ്റ്റിലായി. ഹോങ്കോങിൽ നിന്നെത്തിയ യുവതിയുടെ ബാഗിൽ നിന്നാണ് ഫോണുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ഫോണുകളുടെ ആകെ വില 37 ലക്ഷത്തോളം രൂപയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗുജറാത്തിൽ 110 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; അന്താരാഷ്ട്ര ലഹരി മാഫിയയ്ക്ക് തിരിച്ചടി
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കസ്റ്റംസ് വിഭാഗം 110 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഫൈറ്റർ ഡ്രഗ് എന്നറിയപ്പെടുന്ന ട്രമാഡോൾ ടാബുകൾ ഉൾപ്പെടെയുള്ള ലഹരി മരുന്നുകളാണ് കണ്ടെത്തിയത്. ...