Customs Investigation

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്
ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ കസ്റ്റംസ് കേരള പൊലീസിൻ്റെ സഹായം തേടി. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കത്ത് നൽകി. കത്തിൽ വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ഭൂട്ടാൻ വാഹനക്കടത്ത്: കേരള പൊലീസിൻ്റെ സഹായം തേടി കസ്റ്റംസ്
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് കേസിൽ കേരള പൊലീസിൻ്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കത്ത് നൽകി. സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് 150 ലേറെ കാറുകളെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.

ഓപ്പറേഷൻ നംഖോർ: മാഹിൻ അൻസാരിയുടെ മൊഴി കസ്റ്റംസ് വിശദമായി പരിശോധിക്കും
ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി കസ്റ്റംസ് വിശദമായി പരിശോധിക്കും. വാഹനം കേരളത്തിൽ എത്തിച്ച രേഖകളും, ബാങ്ക് ഇടപാട് രേഖകളും മാഹിൻ അൻസാരി കസ്റ്റംസിന് മുന്നിൽ ഹാജരാക്കി. കസ്റ്റംസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച നടൻ ദുൽഖർ സൽമാന് ഉടൻ സമൻസ് നൽകില്ല.

കുണ്ടന്നൂർ ലാൻഡ് ക്രൂസർ കേസ്: ആദ്യ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്തു, ദുൽഖർ ഹൈക്കോടതിയിൽ
കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ കേസിൽ ആദ്യ ഉടമ മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെയ്തു. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു.

ഓപ്പറേഷൻ നംഖോറിൽ പ്രതികരണവുമായി അമിത് ചക്കാലക്കൽ
ഓപ്പറേഷൻ നംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസ് തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും ഒരു വാഹനം കൊണ്ടുപോയെന്നും നടൻ അമിത് ചക്കാലക്കൽ. പിടിച്ചെടുത്ത ആറ് വാഹനങ്ങളും തന്റേതാണെന്ന തരത്തിലുള്ള പ്രചരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളായ സെലിബ്രിറ്റികൾ വാഹനങ്ങൾ എടുക്കുമ്പോൾ അഭിപ്രായം ചോദിക്കാറുണ്ടെന്നും ദുൽഖർ സൽമാനുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ തനിക്ക് പങ്കില്ലെന്നും അമിത് വ്യക്തമാക്കി.

കൊച്ചിയിൽ പിടികൂടിയ ലാൻഡ് ക്രൂയിസർ മലയാളിയുടേതെന്ന് സംശയം; നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി കുണ്ടന്നൂരിൽ നിന്നും പിടിച്ചെടുത്ത ഫസ്റ്റ് ഓണർ ലാൻഡ് ക്രൂയിസർ വാഹനം മലയാളിയുടേതെന്ന് സംശയം. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ വാഹനം വ്യാജ മേൽവിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ കേസിൽ നടൻ അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചു.

ഓപ്പറേഷൻ നംഖോർ: അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും
ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം നടത്തുന്നു. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്റെ ആര്സി വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് വാഹനങ്ങൾ പലരും ഒളിപ്പിക്കാനും വിൽക്കാനും ശ്രമിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി.

സ്വർണക്കടത്തുകാരെ സഹായിക്കാൻ എസ്പി സുജിത്ത് ദാസ് നിയമം ലംഘിച്ചതായി കസ്റ്റംസ് കണ്ടെത്തൽ
എസ്പി സുജിത്ത് ദാസും മറ്റ് പൊലീസുകാരും സ്വർണക്കടത്തുകാർക്ക് പിടിച്ചെടുത്ത സ്വർണം തിരിച്ചുനൽകാൻ നിയമവിരുദ്ധമായ മാർഗങ്ങൾ സ്വീകരിച്ചതായി കസ്റ്റംസ് കണ്ടെത്തി. നൂറിലധികം കേസുകളിൽ സ്വർണം കടത്തിയവർക്ക് നഷ്ടമില്ലാതെ തിരികെ നൽകിയതായും, ഇത് കേന്ദ്രസർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ നടപടികൾക്കെതിരെ കസ്റ്റംസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.