Customs

നെടുമ്പാശ്ശേരിയിൽ സ്വർണ്ണവേട്ട: 1078 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി, ഒരാൾ അറസ്റ്റിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1078 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി. സ്വർണ്ണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി കമറുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാനത്താവളങ്ങളിലൂടെയുള്ള സ്വർണ്ണക്കടത്ത് തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

ചെറിയ പെരുന്നാൾ ദിനങ്ങളിൽ കസ്റ്റംസ്, ജിഎസ്ടി ഓഫീസുകൾക്ക് അവധിയില്ല
ചെറിയ പെരുന്നാൾ ദിനങ്ങളിൽ കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾ പ്രവർത്തിക്കും. ഏപ്രിൽ 29, 30, 31 തീയതികളിൽ എല്ലാ ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരാകണമെന്ന് നിർദേശം. സാമ്പത്തിക വർഷാവസാനത്തിലെ ജോലികൾ പൂർത്തിയാക്കാനാണ് തീരുമാനം.

ദുബായ് തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട; 147.4 കിലോ പിടിച്ചെടുത്തു
ദുബായ് തുറമുഖത്ത് കസ്റ്റംസ് വൻ ലഹരിമരുന്ന് വേട്ട നടത്തി. 147.4 കിലോഗ്രാം മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമാണ് പിടിച്ചെടുത്തത്. കപ്പലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

കൊച്ചിയില് കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ച നിലയില് കണ്ടെത്തി
കൊച്ചി കാക്കനാട്ടെ കസ്റ്റംസ് ക്വാര്ട്ടേഴ്സില് അഡീഷണല് കമ്മീഷണര് മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച നിലയില് കണ്ടെത്തി. മൂവരുടെയും മൃതദേഹങ്ങള് ഇന്ന് പോസ്റ്റ്മോര്ട്ടം ചെയ്യും. മരണകാരണം വ്യക്തമല്ല.