Custody Torture

പീച്ചി സ്റ്റേഷൻ മർദ്ദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ പി.എം. രതീഷിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐ.ജി.യാണ് നടപടി സ്വീകരിച്ചത്. 2023 മെയ് 24-ന് ഹോട്ടൽ മാനേജരെ മർദിച്ച സംഭവത്തിലാണ് നടപടി.

കുന്നംകുളം കസ്റ്റഡി മർദ്ദനം: മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് റോജി എം. ജോൺ
കുന്നംകുളം കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ റോജി എം. ജോൺ സർക്കാരിനെതിരെ രംഗത്ത്. സുജിത്തിനെ മർദ്ദിച്ച സംഭവം പുറത്തുവന്നിട്ടും സസ്പെൻഷൻ മാത്രമാണ് എടുത്തതെന്നും ഇതൊരു നടപടിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ക്ലീഷേ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കസ്റ്റഡി മർദ്ദനം: കർശന നടപടിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
പോലീസ് കസ്റ്റഡിയിലെ മർദ്ദനങ്ങളെ ഗൗരവമായി കാണുന്നുവെന്നും കർശന നടപടികൾ ഉണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും പോലീസ് സേനയെ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുന്നംകുളം, പീച്ചി കസ്റ്റഡി മർദ്ദനങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പീച്ചി മുൻ എസ്ഐക്കെതിരെ വീണ്ടും കസ്റ്റഡി മർദ്ദനാരോപണം; കള്ളക്കേസിൽ കുടുക്കിയെന്ന് വില്ലേജ് അസിസ്റ്റന്റ്
പീച്ചി മുൻ എസ്ഐ രതീഷിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദനാരോപണം. മുണ്ടത്തിക്കോട് വില്ലേജ് അസിസ്റ്റന്റ് അസറിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചുവെന്നാണ് ആരോപണം. കള്ളക്കേസിന് പിന്നാലെ ജോലി നഷ്ടമായ അസറിന് നിയമപോരാട്ടത്തിന് ശേഷം ജോലി തിരികെ ലഭിച്ചു. രതീഷിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

കസ്റ്റഡി മർദന വിവാദത്തിൽ DYSP മധുബാബുവിന്റെ പ്രതികരണം; പിന്നിൽ ഏമാൻ, ഇത് ഇവന്റ് മാനേജ്മെൻ്റ് തന്ത്രം
കസ്റ്റഡി മർദനങ്ങളിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എം.ആർ. മധുബാബു തനിക്കെതിരായ വാർത്തകൾ ആസൂത്രിതമാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഒരു ഏമാന്റെ ബുദ്ധിയാണ്. തന്റെ റിട്ടയർമെന്റിന് ശേഷം ഇദ്ദേഹം ഇവന്റ് മാനേജ്മെന്റ് തുടങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

കസ്റ്റഡി മർദ്ദനം: പ്രതിരോധത്തിലായി ആഭ്യന്തര വകുപ്പും പൊലീസും
സംസ്ഥാനത്ത് കസ്റ്റഡി മർദ്ദനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പും പൊലീസും പ്രതിരോധത്തിലായിരിക്കുകയാണ്. കുന്നംകുളത്തിന് പിന്നാലെ പീച്ചി, കോന്നി സ്റ്റേഷനുകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപരമായ ഭേദമില്ലാതെ, പൊലീസിലെ ക്രിമിനലുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.