Custody

പീച്ചി കസ്റ്റഡി മർദ്ദനം: എസ്.ഐ രതീഷിന് കാരണം കാണിക്കൽ നോട്ടീസ്
നിവ ലേഖകൻ
തൃശ്ശൂർ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് എസ്.ഐ ആയിരുന്ന പി.എം. രതീഷിനെതിരായ നടപടിക്ക് സാധ്യത. അഡീഷണൽ എസ്.പി. ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രതീഷിന് അടുത്തയാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് പൊലീസിന്റെ നീക്കം.

പുലിപ്പല്ല് കേസ്: വേടന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും
നിവ ലേഖകൻ
വേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വിയൂരിലെ സ്വർണപ്പണിക്കാരനെ ചോദ്യം ചെയ്യും. മെയ് രണ്ടിന് ജാമ്യാപേക്ഷ പരിഗണിക്കും.

താനൂർ പെൺകുട്ടികളെ കടത്തിയ കേസ്: യുവാവ് കസ്റ്റഡിയിൽ
നിവ ലേഖകൻ
മുംബൈയിലേക്ക് പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകാൻ സഹായിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂനെയിൽ നിന്നും കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും.