CSR Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണന് ഉന്നത ബന്ധം; കോടികളുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം
സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷയിൽ ഉന്നത രാഷ്ട്രീയ ബന്ധവും കോടികളുടെ സ്വത്തുക്കളും കണ്ടെത്തി. പൊലീസ് അന്വേഷണം തുടരുകയാണ്. തട്ടിപ്പ് പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചതായി വിവരം.

സിഎസ്ആർ തട്ടിപ്പ്: എ.എൻ. രാധാകൃഷ്ണന്റെ വിശദീകരണം
സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ വിശദീകരണം നൽകി. സായി ഗ്രാം ചെയർമാൻ അനന്തകുമാറാണ് പദ്ധതി പരിചയപ്പെടുത്തിയതെന്നും കടന്നപ്പള്ളിയും ശിവൻകുട്ടിയും പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

500 കോടി രൂപയുടെ സിഎസ്ആർ തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ പരാതി പ്രളയം
കേരളത്തിൽ അനന്തുകൃഷ്ണൻ നടത്തിയ 500 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ് വൻ വിവാദമായി. പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീനും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.