Cryptocurrency

കോയിൻ ഡിസിഎക്സിന് 368 കോടി രൂപയുടെ നഷ്ടം; സുരക്ഷാ വീഴ്ച സ്ഥിരീകരിച്ച് കമ്പനി
ക്രിപ്റ്റോ കറൻസി ഇടപാട് കമ്പനിയായ കോയിൻ ഡിസിഎക്സിന് സുരക്ഷാ വീഴ്ചയെ തുടർന്ന് 368 കോടി രൂപയുടെ നഷ്ടം. ലിക്വിഡിറ്റി പ്രൊവിഷനിംഗിനായി ഉപയോഗിക്കുന്ന ഇൻ്റേണൽ വാലറ്റുകളിലൊന്നിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എല്ലാ ഉപഭോക്താക്കളുടെയും ഫണ്ടുകൾ സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചു.

ട്രംപിന്റെ ക്രിപ്റ്റോ പ്രതീക്ഷകൾക്കിടയിലും ബിറ്റ്കോയിൻ വിലയിടിവ്
ട്രംപിന്റെ ക്രിപ്റ്റോ നയങ്ങളിലുള്ള പ്രതീക്ഷകൾക്കിടയിലും ബിറ്റ്കോയിൻ വിലയിൽ നേരിയ ഇടിവ്. രണ്ട് ദിവസത്തെ വില വർധനവിന് ശേഷം ബുധനാഴ്ച ബിറ്റ്കോയിനിന്റെ വിലയിൽ ഏകദേശം 2% ഇടിവ് രേഖപ്പെടുത്തി. 109,000 ഡോളർ എന്ന നിലയിൽ നിന്ന് 104,000 ഡോളറിലേക്ക് വില കുറഞ്ഞു.

ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ലഹരി ഇടപാടുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി എൻസിബി
ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ലഹരി ഇടപാടുകളിൽ വലിയ വർധനവ് ഉണ്ടായിരിക്കുന്നു. നര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (NBC) ആന്റി നര്ക്കോട്ടിക് ദൗത്യസംഘം രൂപവത്കരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ പിന്ബലത്തോടെ പ്രവര്ത്തിക്കുന്ന ലഹരിസംഘങ്ങളുടെ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ നടപടി.

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല് ഹാക്ക് ചെയ്തു; വീഡിയോകള് അപ്രത്യക്ഷമായി
സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല് ഹാക്ക് ചെയ്യപ്പെട്ടു. ചാനലിലെ വീഡിയോകള് നീക്കം ചെയ്യപ്പെട്ടു. ക്രിപ്റ്റോ കറന്സി പരസ്യങ്ങള് പ്രത്യക്ഷപ്പെട്ടു. സുപ്രീംകോടതി അഡ്മിനിസ്ട്രേഷന് പരിശോധന നടത്തുന്നു.