Criminal Case

കൊച്ചി കപ്പൽ ദുരന്തം: കമ്പനിക്കെതിരെ ഉടൻ കേസ് വേണ്ടെന്ന് സർക്കാർ
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് പ്രാധാന്യം നൽകണമെന്നും ഇത് ഇൻഷുറൻസ് ക്ലെയിമിന് സഹായകരമാവുമെന്നും വിലയിരുത്തൽ. കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഷെഫീഖ് വധശ്രമക്കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി; കഠിന തടവ് ശിക്ഷ
തൊടുപുഴയിൽ നടന്ന ഷെഫീഖ് വധശ്രമക്കേസിൽ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. രണ്ടാനമ്മയ്ക്ക് പത്ത് വർഷവും അച്ഛന് ഏഴ് വർഷവും തടവ് ശിക്ഷ വിധിച്ചു. 2013-ൽ നടന്ന സംഭവത്തിന് 11 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്.

ശില്പ്പ ഷെട്ടിക്കെതിരായ ക്രിമിനല് കേസ് റദ്ദാക്കി രാജസ്ഥാന് ഹൈക്കോടതി
രാജസ്ഥാന് ഹൈക്കോടതി ശില്പ്പ ഷെട്ടിക്കെതിരായ ക്രിമിനല് കേസ് റദ്ദാക്കി. 2013-ലെ ടിവി അഭിമുഖത്തില് ജാതി വാക്ക് ഉപയോഗിച്ചെന്ന പരാതിയിലായിരുന്നു കേസ്. വാല്മീകി സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ 2017-ല് രജിസ്റ്റര് ചെയ്ത കേസാണ് റദ്ദാക്കിയത്.