CRIME

കഴക്കൂട്ടത്ത് ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അതിഥി തൊഴിലാളി പിടിയിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അതിഥി തൊഴിലാളി പിടിയിലായി. മദ്യലഹരിയിലായിരുന്ന ആസാം സ്വദേശി നൂറുൽ ആദം (47) ആണ് അറസ്റ്റിലായത്. സംഭവത്തിൽ കുഞ്ഞിനും അമ്മൂമ്മയ്ക്കും പരിക്കേറ്റു.

കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും 14 ദിവസത്തേക്ക് റിമാൻഡിലായി. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.

കൊല്ലം മൈനാഗപ്പള്ളി അപകട കേസ്: ശ്രീക്കുട്ടി-അജ്മൽ ബന്ധത്തിന്റെ പശ്ചാത്തലം വെളിപ്പെടുത്തി
കൊല്ലം മൈനാഗപ്പള്ളിയിലെ അപകട കേസിലെ പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും തമ്മിലുള്ള ബന്ധം ചികിത്സയിലൂടെ ആരംഭിച്ചു. രണ്ട് മാസത്തിനുള്ളിൽ അജ്മൽ ശ്രീക്കുട്ടിയിൽ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റി. ഡോ. ശ്രീക്കുട്ടിക്കെതിരെ നരഹത്യാക്കുറ്റവും പ്രേരണാ കുറ്റവും ചുമത്തി കേസെടുത്തു.

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഉത്തർപ്രദേശിൽ ദാരുണ സംഭവം
ഉത്തർപ്രദേശിലെ അംറോഹയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ടി വി എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കൊല്ലം മൈനാഗപ്പള്ളി അപകടം: വനിതാ ഡോക്ടർക്കെതിരെ നരഹത്യാക്കുറ്റം
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വനിതാ ഡോക്ടർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അപകടശേഷം വാഹനം മുന്നോട്ട് പോകാൻ നിർദ്ദേശിച്ചത് ഡോക്ടറെന്ന് പോലീസ് പറയുന്നു.

കൊല്ലം കാർ കൊലപാതകം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; വനിത ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ അജ്മൽ, ഡോ. ശ്രീക്കുട്ടി എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. വനിത ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്മെൻറ് അറിയിച്ചു.

കൊല്ലം ഹിറ്റ് ആൻഡ് റൺ കേസ്: വനിതാ ഡോക്ടറും പ്രതി ചേർക്കപ്പെട്ടു
കൊല്ലത്ത് നടന്ന ഹിറ്റ് ആൻഡ് റൺ കേസിൽ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പ്രതി ചേർത്തു. ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തുക. വാഹനം ഓടിച്ചിരുന്ന അജ്മലിനെതിരെ മനപൂർവമായ നരഹത്യയ്ക്ക് കേസെടുത്തു.

കൊല്ലം മൈനാഗപ്പള്ളി അപകടം: അന്വേഷണം പുരോഗമിക്കുന്നു, പ്രതിയും വനിതാ ഡോക്ടറും ചോദ്യം ചെയ്യപ്പെട്ടു
കൊല്ലം മൈനാഗപ്പള്ളി അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതി അജ്മലിനെയും വനിതാ ഡോക്ടറെയും ചോദ്യം ചെയ്തു. അപകടത്തിൽപ്പെട്ട കാറിന്റെ വിവരങ്ങളും പരിശോധിക്കുന്നു. വനിതാ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി.

കൊല്ലം ഹിറ്റ് ആന്‍ഡ് റണ്‍ കേസ്: മദ്യലഹരിയില്‍ വാഹനമോടിച്ച അജ്മലിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി
കൊല്ലം മൈനാഗപ്പള്ളിയില്‍ നടന്ന വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതി അജ്മല്‍ പിടിയിലായി. മദ്യലഹരിയില്‍ വാഹനമോടിച്ച അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പുലര്‍ച്ചെയാണ് പിടികൂടിയത്.

കൊച്ചി എളമക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റില്‍
കൊച്ചി എളമക്കരയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പ്രവീണ്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. കൊല്ലം സ്വദേശി സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്.