Crime News

ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ
ഹൈദരാബാദിൽ 53 ഗ്രാം കൊക്കൈനുമായി വനിതാ ഡോക്ടർ അറസ്റ്റിലായി. ഒമേഗ ആശുപത്രിയിലെ മുൻ സിഇഒ ഡോ. നമ്രത ചിഗുരുപതിയാണ് പിടിയിലായത്. വാട്സ്ആപ്പ് വഴി 5 ലക്ഷം രൂപയുടെ കൊക്കെയ്നാണ് ഇവർ ഓർഡർ ചെയ്തത്.

ഹൈദരാബാദിൽ കൊക്കെയ്നുമായി വനിതാ ഡോക്ടർ പിടിയിൽ
ഹൈദരാബാദിൽ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്നുമായി വനിതാ ഡോക്ടർ അറസ്റ്റിലായി. ഒമേഗ ഹോസ്പിറ്റൽസിലെ മുൻ സി.ഇ.ഒ ഡോ. നമ്രത ചിഗുരുപതിയാണ് പിടിയിലായത്. മുംബൈ ആസ്ഥാനമായുള്ള വിതരണക്കാരൻ വാൻഷ് ധാക്കറിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

കൊല്ലത്ത് പാലിയേറ്റീവ് കെയർ ഡോക്ടർ ഹാഷിഷ് ഓയിലുമായി പിടിയിൽ
കൊല്ലത്ത് പാലിയേറ്റീവ് കെയർ ഡോക്ടർ ഹാഷിഷ് ഓയിലുമായി പിടിയിലായി. മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് അറസ്റ്റിലായത്. മംഗലാപുരത്തുനിന്ന് ട്രെയിൻ മാർഗം എത്തിയ ഇയാളുടെ പക്കൽ നിന്ന് നാല് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിരയായ ജിതിൻ
ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പ്രതി ഋതു ജയന് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിരയായ ജിതിൻ പ്രതികരിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് ഋതു ജയൻ വീട്ടിൽ കയറി ആക്രമണം നടത്തിയതെന്നും ജിതിൻ പറയുന്നു. അച്ഛനെയും അപ്പൂപ്പനെയും ആക്രമിക്കുന്നത് നേരിൽ കണ്ടെന്ന് ജിതിന്റെ മകൾ ആരാധ്യയും പറഞ്ഞു.

കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
തിരുവനന്തപുരം നെടുമങ്ങാട് നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ കഞ്ചാവുമായി പിടിയിലായി. 10 ഗ്രാം കഞ്ചാവുമായി പഴകുറ്റി പ്രിൻസി(25)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് മയക്കുമരുന്ന് തടയുന്നതിനുള്ള ഓപ്പറേഷൻ ഡി ഹണ്ട് പോലീസ് ശക്തമാക്കി.

കരിവെള്ളൂരിൽ കല്യാണ വീട്ടിൽ മോഷണം; 30 പവൻ സ്വർണം കവർന്നത് വരന്റെ ബന്ധു
കണ്ണൂർ കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. സ്വർണ്ണത്തോടുള്ള ഭ്രമം കാരണമാണ് മോഷണം നടത്തിയതെന്ന് യുവതി സമ്മതിച്ചു.

കൊല്ലത്ത് നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് നടൻ വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

നന്തൻകോട് കൂട്ടക്കൊലക്കേസ്: വിധി വീണ്ടും മാറ്റി, ഈ മാസം 12-ന് പ്രഖ്യാപിക്കും
നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി വീണ്ടും മാറ്റിവെച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. മെയ് 12-നാണ് കോടതി വിധി പറയുക. 2017 ഏപ്രിൽ 9-ന് നടന്ന സംഭവത്തിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.

വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; പ്രതി റോബിൻ കസ്റ്റഡിയിൽ
വയനാട് എടവകയിൽ പുലർച്ചെ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. മലേക്കുടി ബേബി (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു, കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം.

ചിറ്റാരിക്കലിൽ യുവതിക്ക് ആസിഡ് ആക്രമണം നടത്തിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് ചിറ്റാരിക്കലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്പല്ലൂർ സ്വദേശി രതീഷ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വാളയാറിൽ എംഡിഎംഎ കടത്ത്; മണ്ണാർക്കാട് സ്വദേശി പിടിയിൽ
വാളയാറിൽ 100 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലി ബാബുവാണ് പിടിയിലായത്. മണ്ണാർക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് MDMA എത്തിച്ചതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.

കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയിൽ
കോട്ടയം കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.