Crime News

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ കേസ്: വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്
നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഉയര്ന്ന തട്ടിക്കൊണ്ടുപോകല് പരാതിയില് മ്യൂസിയം പൊലീസ് വിശദമായ അന്വേഷണം നടത്തും. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര് നല്കിയ പരാതിയില് കഴമ്പുണ്ടോയെന്ന് പരിശോധിക്കും.

പത്തനംതിട്ടയിൽ ലോഡ്ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട കുമ്പഴയിൽ ലോഡ്ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. യുവതിയുമായുണ്ടായ തർക്കത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.

പോക്സോ കേസുകൾക്ക് പ്രത്യേക അന്വേഷണ വിഭാഗവുമായി കേരള പോലീസ്
പോക്സോ കേസുകളുടെ അന്വേഷണത്തിനായി കേരള പോലീസ് പ്രത്യേക അന്വേഷണ വിഭാഗം രൂപീകരിച്ചു. 20 ഡിവൈഎസ്പിമാർക്ക് അന്വേഷണ ചുമതല നൽകി. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.

വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ ഫിസിയോതെറാപ്പിസ്റ്റ് കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് അറസ്റ്റ്. ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസാണ് അറസ്റ്റിലായത്.

ബെംഗളൂരു കൊലപാതകം: മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ 7 പേർ അറസ്റ്റിൽ
ബെംഗളൂരുവിൽ 17 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിൽ നിന്നാണ് ബെംഗളൂരു പോലീസ് പ്രതികളെ പിടികൂടിയത്. മെയ് 21-നാണ് കൊലപാതകം നടന്നത്.

സിസിടിവിയിൽ പതിയാതെ മോഷണം; ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന തമിഴ്നാട് സംഘം പിടിയിൽ
സിസിടിവി ക്യാമറകളിൽ പതിയാതെ മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ മോഷണം. മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ അഞ്ചു പവന്റെ മാല മോഷ്ടിച്ച കേസിലാണ് ഇവരെ പിടികൂടിയത്.

ഇടുക്കിയിൽ കോൺഗ്രസ് നേതാവിൻ്റെ കടയിൽ കഞ്ചാവ് വേട്ട; 7 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ് നേതാവിൻ്റെ കടയിൽ കഞ്ചാവ് വേട്ട. കട്ടപ്പന പോലീസ് നടത്തിയ റെയ്ഡിൽ 7 കിലോ കഞ്ചാവ് പിടികൂടി. കോൺഗ്രസ് പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുടെ തലയുമായി സ്കൂട്ടറിൽ കറങ്ങിയ ഭർത്താവ് പിടിയിൽ
ബംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിമാറ്റിയ തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹെബ്ബഗോഡി സ്വദേശിയായ മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വ്യാജ വാറ്റുമായി പിടിയിൽ
കോഴിക്കോട് എക്സൈസ് നടത്തിയ പരിശോധനയിൽ യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാൽ വ്യാജ വാറ്റുമായി പിടിയിലായി. ഇയാളുടെ സഹായി അഭിലാഷിനെയും എക്സൈസ് പിടികൂടി. മൂന്നര ലിറ്റർ ചാരായം, 50 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവയും എക്സൈസ് പിടിച്ചെടുത്തു.

കൊല്ലത്ത് വൻ എംഡിഎംഎ വേട്ട; 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ
കൊല്ലത്ത് 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേരെ എക്സൈസ് സംഘം പിടികൂടി. ബാംഗ്ലൂരിൽ നിന്ന് കാറിൽ കൊണ്ടുവരുമ്പോളാണ് പ്രതികളെ പിടികൂടിയത്. കൊല്ലം ഇടപ്പള്ളികോട്ട സ്വദേശികളാണ് പിടിയിലായത്.

വിവാഹ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ; വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ചു
വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം കഴിച്ച് കബളിപ്പിച്ച കോട്ടയം സ്വദേശി രേഷ്മ അറസ്റ്റിലായി. ഓൺലൈനിൽ വിവാഹ പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. തിരുവനന്തപുരം ആര്യനാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
