Crime News

ആലപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയും അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും
ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനൊപ്പം അമ്മയും അറസ്റ്റിലായി. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന മകൾ വൈകി വീട്ടിലെത്തുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കാമുകന്റെ സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ച് മാറ്റി; ഉത്തർപ്രദേശിൽ യുവതിക്കെതിരെ കേസ്
ഉത്തർപ്രദേശിൽ കാമുകന്റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റിയതായി പരാതി. ഖലീലാബാദ് കോട്വാലിയിലെ മുഷാര ഗ്രാമത്തിലാണ് സംഭവം. കോട്വാലിയിലെ ജംഗിൾ കാലയിൽ താമസിക്കുന്ന 19കാരനായ വികാസിനാണ് പരിക്കേറ്റത്.

വടകരയിൽ പ്രതിയെ തേടിയെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം; എസ് ഐയ്ക്കും എ എസ് ഐയ്ക്കും പരിക്ക്
കോഴിക്കോട് വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് പോലീസിനെ ആക്രമിച്ചത്. ഈ സംഭവത്തിൽ വടകര എസ് ഐ രഞ്ജിത്തിനും, എ എസ് ഐ ഗണേഷിനും പരിക്കേറ്റു.

വടകര വില്യാപ്പള്ളിയിൽ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
വടകര വില്യാപ്പള്ളിയിൽ 28 കാരിയായ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ആശുപത്രിയിലേക്ക് പോകും വഴി ഓട്ടോ ഡ്രൈവർ വഴി തെറ്റിച്ച് കൊണ്ടുപോയതിനെ തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ ആളുകൾ കൂടുന്നത് കണ്ടു ആയഞ്ചേരിയിൽ ഇറക്കിവിട്ടു. പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ പിടികൂടാൻ എത്തിയ പോലീസുകാരെ പ്രതി ആക്രമിച്ചു.

എറണാകുളത്ത് ബൈക്ക് മോഷ്ടിച്ച് കാമുകിയെ കാണാൻ പോയ യുവാക്കൾ കുറ്റിപ്പുറത്ത് പിടിയിൽ
മലപ്പുറത്ത് കാമുകിയെ കാണാനായി എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചെത്തിയ യുവാവും സുഹൃത്തും കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ ഷാജഹാൻ, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ഫ്ലാറ്റില് നിര്ത്തിയിട്ട പള്സര് ബൈക്ക് മോഷ്ടിച്ചാണ് കാമുകിയെ കാണാന് മലപ്പുറത്തേക്ക് യാത്ര തിരിച്ചത്.

ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി; സംഭവം ഹൃദയസ്തംഭനം എന്ന് വരുത്തി തീർക്കാൻ ശ്രമം
ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് ജോസ് മോനെ പോലീസ് അറസ്റ്റ് ചെയ്തു. എയ്ഞ്ചൽ ജാസ്മിൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം.

ഉറങ്ങാത്തതിന് അഞ്ചുവയസ്സുകാരിയെ കെട്ടിയിട്ട് പൊള്ളിച്ചു; പിതാവിനെതിരെ കേസ്
മുംബൈയിൽ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ ഉറങ്ങാത്തതിന് പിതാവ് ക്രൂരമായി മർദിച്ചു. കുട്ടിയെ കെട്ടിയിട്ട് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും പരാതിയുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം പിതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

മധ്യപ്രദേശിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ ആശുപത്രിയിൽ കഴുത്തറുത്ത് കൊന്നു; പ്രതി അറസ്റ്റിൽ
മധ്യപ്രദേശിലെ നർസിങ്പുരിലെ ജില്ലാ ആശുപത്രിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നർസിങ്പുർ സ്വദേശിനിയായ സന്ധ്യ ചൗധരി (19) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അഭിഷേക് സ്വയം കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ചു.

നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികൾ റിമാൻഡിൽ, കൂടുതൽ അന്വേഷണങ്ങൾ നടത്തും
നവജാത ശിശുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ മൊബൈൽ ഫോണുകളും സിഡിആർ വിവരങ്ങളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
കോട്ടയം ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശികളായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. ഈരാറ്റുപേട്ട പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ജമാഅത്തെ ഇസ്ലാമിയുടെ പത്രസ്ഥാപനത്തിലെ മാധ്യമപ്രവർത്തകൻ സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായി. പൂനൂർ കച്ചിലിക്കാലയി വീട്ടിൽ മുജീബ് ചോയിമഠത്തിനെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.