Crime News

വ്യാജ മരണവാർത്ത നൽകി സ്വർണ്ണപ്പണയ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
സ്വർണ്ണപ്പണയ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മരണ വാർത്ത നൽകി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂർ സ്വദേശിയായ സജീവ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മറ്റു ചില തട്ടിപ്പ് കേസുകൾ കൂടി നിലവിലുണ്ട് എന്നാണ് വിവരം.

തിരുവനന്തപുരം കിഴക്കേകോട്ടയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം; ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം കിഴക്കേകോട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഗുണ്ടാ വിളയാട്ടം. ബസുകളുടെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിലും സംഘർഷത്തിലുമെത്തി. സംഭവവുമായി ബന്ധപ്പെട്ട രണ്ട് അക്രമണങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നു.

കോട്ടയം പാറപ്പാടം പീഡന കേസ്: അധ്യാപകന് 17 വർഷം കഠിനതടവ്
കോട്ടയം പാറപ്പാടത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 17 വർഷം കഠിനതടവ്. കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. നഗരത്തിലെ സ്കൂളിലെ അധ്യാപകനായിരുന്ന താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജി(50)നാണ് ഈ ശിക്ഷ ലഭിച്ചത്.

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 43 വർഷം കഠിന തടവും
പാലക്കാട് ജില്ലയിൽ 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും കഠിന ശിക്ഷയും വിധിച്ചു. നെല്ലായ സ്വദേശിയായ പ്രതിയെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതി 43 വർഷം കഠിന തടവും ജീവപര്യന്തവും വെവ്വേറെ അനുഭവിക്കണം എന്ന് കോടതി അറിയിച്ചു.

ടെയ്ലർ സ്വിഫ്റ്റിന്റെ വീടിന് സമീപം മനുഷ്യ ശരീരം കണ്ടെത്തി; ഞെട്ടലോടെ ആരാധകർ
പോപ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. റോഡ് ഐലൻഡിലെ താരത്തിന്റെ വീടിന്റെ അടുത്തുള്ള ബ്ലോക്കുകളിലാണ് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വെസ്റ്റർലി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഡിറ്റക്ടീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.

തപാൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്
തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസ്താവനയിൽ ജി. സുധാകരനെതിരെ കേസ് എടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തെളിവ് ശേഖരണത്തിന് ശേഷം അറസ്റ്റ് ഉണ്ടാകും.

കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കൊട്ടിയത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. നസിയത്തിന്റെ കഴുത്ത് അറുത്ത നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് കൈമനത്ത് ആളൊഴിഞ്ഞ വീട്ടിൽ 50 വയസ്സോളം പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂരിൽ വയോധികയെ ചെറുമകൻ ക്രൂരമായി മർദിച്ചു; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
കണ്ണൂരിൽ 88 വയസ്സുള്ള വയോധികയെ ചെറുമകൻ ക്രൂരമായി മർദിച്ചു. വയോധികയ്ക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബേക്കലിൽ ആൺസുഹൃത്തിനെ വിളിച്ചതിന് അമ്മ മകനെ പൊള്ളിച്ചു; പോലീസ് കേസ്
കാസർകോട് ബേക്കലിൽ ആൺസുഹൃത്തിനെ ഫോൺ വിളിച്ചതിന് ശല്യം ചെയ്തെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളിച്ചു. പള്ളിക്കര കീക്കാനം സ്വദേശിയായ 10 വയസ്സുകാരനാണ് ക്രൂരമായ പീഡനത്തിനിരയായത്. യുവതിയെ കാണാതായതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്.

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഐവിന്റെ മരണകാരണം തലക്കേറ്റ പരുക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

മെക്സിക്കൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വാലേറിയ മാർക്വേസ് ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് മരിച്ചു
മെക്സിക്കൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വാലേറിയ മാർക്വേസ് ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാപോപൻ സിറ്റിയിൽ ജോലി ചെയ്യുന്ന സലൂണിൽ വെച്ചാണ് സംഭവം നടന്നത്. ടിക്ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് വാലേറിയയ്ക്കുണ്ടായിരുന്നു.