Crime News

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന്
ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മെഡിക്കൽ കോളജിൽ റീ പോസ്റ്റ്മോർട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക.

കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
യുഎഇയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്തായതിനാൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ ചാടിയ യുവതിയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ പുഴയിൽ കുഞ്ഞുമായി ചാടിയ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുളം പാലത്തിന് താഴെനിന്നാണ് ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റീമയുടെ കുടുംബം ആരോപിച്ചു.

ഒഡീഷയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
ഒഡീഷയിൽ 16 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പുരിയിൽ ഭാർഗവി നദീതീരത്ത് വെച്ചാണ് മൂന്നംഗ സംഘം പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ 70% പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു.

ഓണം ലക്ഷ്യമിട്ട് കടത്തിയ 1,440 ലിറ്റർ സ്പിരിറ്റ് കാസർഗോഡ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,440 ലിറ്റർ സ്പിരിറ്റ് കാസർഗോഡ് പിടികൂടി. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഷാർജയിൽ യുവതി മരിച്ച സംഭവം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി
ഷാർജയിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. അതുല്യയുടെ മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവ് സതീഷിനെതിരെയാണ് കേസ്. സംഭവത്തിൽ വിശദീകരണവുമായി സതീഷ് രംഗത്തെത്തിയിട്ടുണ്ട്.

പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം
പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. വ്യാജ പരാതി നൽകിയ ഓമന ഡാനിയേൽ, എസ് ഐ പ്രസാദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം SC-ST കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഉത്തർപ്രദേശിൽ 238 ക്രിമിനലുകൾ കൊല്ലപ്പെട്ടു; 9000-ൽ അധികം പേർക്ക് വെടിയേറ്റു
ഉത്തർപ്രദേശിൽ 2017 മുതൽ കുറ്റവാളികളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളിൽ 238 ക്രിമിനലുകൾ കൊല്ലപ്പെട്ടു. 9000-ൽ അധികം പേർക്ക് വെടിയേറ്റു. ഡിജിപി രാജീവ് കൃഷ്ണ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ക്രമസമാധാനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് ഈ ഓപ്പറേഷനുകൾ നടത്തിയതെന്നും ഡിജിപി അറിയിച്ചു.

ബെംഗളൂരുവിൽ ഗുണ്ടാ ആക്രമണം; കൊലപാതകത്തിൽ ബിജെപി എംഎൽഎയ്ക്കെതിരെ കേസ്
ബംഗളൂരുവിൽ ശിവപ്രകാശ് എന്നൊരാൾ കൊല്ലപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സംഭവത്തിൽ മുൻ കർണാടക മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെതിരെ കേസ് എടുത്തിട്ടുണ്ട്. സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ശിവപ്രകാശ് മുൻപ് പരാതി നൽകിയിരുന്നു.

കോഴിക്കോട് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്; ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം, 5 പേർക്കെതിരെ കേസ്
കോഴിക്കോട് നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടന്നതായി പരാതി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് കേസ്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തു.

കൊച്ചിയിൽ റെയിൽവേ ടിടിഇ എംഡിഎംഎയുമായി പിടിയിൽ
കൊച്ചിയിൽ റെയിൽവേ ടിടിഇ എംഡിഎംഎയുമായി പിടിയിലായി. എളമക്കര സ്വദേശി അഖിൽ ജോസഫ് (35) ആണ് 2.63 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസഫ് നടത്തിയ നീക്കത്തിലാണ് അറസ്റ്റ് നടന്നത്.
