Crime News

നന്തൻകോട് കൂട്ടക്കൊലക്കേസിൽ കേദൽ കുറ്റക്കാരൻ; ശിക്ഷ നാളെ
തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജിൻസൺ രാജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേദലിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും.

കൊച്ചിയിൽ കപ്പലിന്റെ ലൊക്കേഷൻ ചോദിച്ച് ഫോൺകോൾ; കോഴിക്കോട് സ്വദേശി പിടിയിൽ
കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി വ്യാജ ഫോൺ കോൾ വിളിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിലായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കപ്പലിന്റെ ലൊക്കേഷൻ ചോദിക്കുകയായിരുന്നു ഇയാൾ. നാവിക സേന നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

വിദേശ ജോലി തട്ടിപ്പ്: ടേക്ക് ഓഫ് ഓവര്സീസ് ഉടമയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില് ടേക്ക് ഓഫ് ഓവര്സീസ് എജുക്കേഷണല് കണ്സള്ട്ടന്സി ഉടമ കാര്ത്തിക പ്രദീപിന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിന് വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനുള്ള ലൈസന്സില്ലെന്ന് കണ്ടെത്തിയിരുന്നു. കസ്റ്റഡി കാലാവധി പൂര്ത്തിയാക്കിയതിനെ തുടര്ന്ന് കാര്ത്തികയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.

മനുഷ്യക്കടത്ത് കേസ്: കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അഞ്ചുമാസത്തിനു ശേഷം പിടികൂടി
മനുഷ്യക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ അഞ്ച് മാസത്തിനു ശേഷം കോഴിക്കോട് നല്ലളം പൊലീസ് പിടികൂടി. അസം സ്വദേശി നസീദുൽ ശൈഖിനെ ഭവാനിപൂരിൽ നിന്നാണ് നല്ലളം പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

ഓപ്പറേഷൻ സിന്ദൂർ വിമർശനം: മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസ് പരിശോധന
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ കൊച്ചിയിലെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസ് പരിശോധന നടത്തുന്നു. നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഈ മാസം 13 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് നിസാർ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് മരിച്ചത്. ബാറിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്ത് നിസാർ ആണ് ഹാഷിറിനെ കുത്തിയത്.

ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ
ഹൈദരാബാദിൽ 53 ഗ്രാം കൊക്കൈനുമായി വനിതാ ഡോക്ടർ അറസ്റ്റിലായി. ഒമേഗ ആശുപത്രിയിലെ മുൻ സിഇഒ ഡോ. നമ്രത ചിഗുരുപതിയാണ് പിടിയിലായത്. വാട്സ്ആപ്പ് വഴി 5 ലക്ഷം രൂപയുടെ കൊക്കെയ്നാണ് ഇവർ ഓർഡർ ചെയ്തത്.

ഹൈദരാബാദിൽ കൊക്കെയ്നുമായി വനിതാ ഡോക്ടർ പിടിയിൽ
ഹൈദരാബാദിൽ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്നുമായി വനിതാ ഡോക്ടർ അറസ്റ്റിലായി. ഒമേഗ ഹോസ്പിറ്റൽസിലെ മുൻ സി.ഇ.ഒ ഡോ. നമ്രത ചിഗുരുപതിയാണ് പിടിയിലായത്. മുംബൈ ആസ്ഥാനമായുള്ള വിതരണക്കാരൻ വാൻഷ് ധാക്കറിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

കൊല്ലത്ത് പാലിയേറ്റീവ് കെയർ ഡോക്ടർ ഹാഷിഷ് ഓയിലുമായി പിടിയിൽ
കൊല്ലത്ത് പാലിയേറ്റീവ് കെയർ ഡോക്ടർ ഹാഷിഷ് ഓയിലുമായി പിടിയിലായി. മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് അറസ്റ്റിലായത്. മംഗലാപുരത്തുനിന്ന് ട്രെയിൻ മാർഗം എത്തിയ ഇയാളുടെ പക്കൽ നിന്ന് നാല് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിരയായ ജിതിൻ
ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പ്രതി ഋതു ജയന് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിരയായ ജിതിൻ പ്രതികരിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് ഋതു ജയൻ വീട്ടിൽ കയറി ആക്രമണം നടത്തിയതെന്നും ജിതിൻ പറയുന്നു. അച്ഛനെയും അപ്പൂപ്പനെയും ആക്രമിക്കുന്നത് നേരിൽ കണ്ടെന്ന് ജിതിന്റെ മകൾ ആരാധ്യയും പറഞ്ഞു.

കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
തിരുവനന്തപുരം നെടുമങ്ങാട് നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ കഞ്ചാവുമായി പിടിയിലായി. 10 ഗ്രാം കഞ്ചാവുമായി പഴകുറ്റി പ്രിൻസി(25)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് മയക്കുമരുന്ന് തടയുന്നതിനുള്ള ഓപ്പറേഷൻ ഡി ഹണ്ട് പോലീസ് ശക്തമാക്കി.

കരിവെള്ളൂരിൽ കല്യാണ വീട്ടിൽ മോഷണം; 30 പവൻ സ്വർണം കവർന്നത് വരന്റെ ബന്ധു
കണ്ണൂർ കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. സ്വർണ്ണത്തോടുള്ള ഭ്രമം കാരണമാണ് മോഷണം നടത്തിയതെന്ന് യുവതി സമ്മതിച്ചു.