Crime News

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി കടത്തുന്നത് മുൻ തടവുകാരുടെ നേതൃത്വത്തിലുള്ള സംഘമെന്ന് റിപ്പോർട്ട്
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും കടത്തുന്നതിന് പിന്നിൽ മുൻ തടവുകാരുടെ നേതൃത്വത്തിലുള്ള വലിയ സംഘമാണെന്ന് റിപ്പോർട്ടുകൾ. തടവുകാരെ സന്ദർശിക്കാൻ എത്തുന്നവരെ ഉപയോഗിച്ചാണ് പ്രധാനമായും ഈ വസ്തുക്കൾ ജയിലിന്റെ അകത്തേക്ക് കടത്തുന്നത്. ഈ വിഷയത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും, കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന തൃശൂർ സ്വദേശിയായ യു ടി ദിനേശിൽ നിന്നാണ് ഫോൺ പിടികൂടിയത്. ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോൺ പിടികൂടിയത്.

ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഡിഎൻഎ പരിശോധനയിൽ മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും
ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാൽ ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് നടപടി.

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാ നടിക്കും പങ്കെന്ന് സൂചന; മൂന്ന് പേർ റിമാൻഡിൽ
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാ നടിക്കും പങ്കുണ്ടെന്ന സൂചന. എറണാകുളം നോർത്ത് പാലത്തിൽ വെച്ച് തടഞ്ഞുനിർത്തിയാണ് സദർലാൻഡ് ജീവനക്കാരനായ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ റിമാൻഡ് ചെയ്തു.

വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിക്ക് അധ്യാപികയുടെ ക്രൂരത; കൈയ്യിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചെന്ന് പരാതി
മലപ്പുറം വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് അധ്യാപിക ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. വളാഞ്ചേരി വലിയകുന്നിലെ പുനർജനി കേന്ദ്രത്തിൽ വെച്ചാണ് സംഭവം നടന്നത്. എടയൂർ സ്വദേശിനിയായ 25 വയസ്സുള്ള യുവതിയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിൽ ഗതാഗത നിയമലംഘന പിഴ തട്ടിപ്പ്; വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
മൂവാറ്റുപുഴയിൽ ഗതാഗത നിയമലംഘന പിഴ തുക തട്ടിയെടുത്ത കേസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂനിറ്റിലെ റൈറ്റർ ആയിരുന്ന ശാന്തി കൃഷ്ണനെയാണ് അന്വേഷണസംഘം പിടികൂടിയത്. 2018 മുതൽ 2022 വരെ ട്രാഫിക് പോലീസ് പിഴയായി ഈടാക്കിയ തുകയിൽ ക്രമക്കേട് നടത്തിയാണ് ശാന്തി കൃഷ്ണൻ തട്ടിപ്പ് നടത്തിയത്.

ചേർത്തലയിൽ കിടപ്പുരോഗിയായ അച്ഛനെ മർദ്ദിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ, കിടപ്പുരോഗിയായ പിതാവിനെ മർദ്ദിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ അറസ്റ്റിലായി. അമിതമായി മദ്യപിക്കുന്ന ഇരുവരും ചേർന്ന് മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. വയോജന സംരക്ഷണ നിയമം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൽ നിയമോപദേശം തേടി പോലീസ്
രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതികളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ എടുത്ത കേസുകൾ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും പുനരാരംഭിക്കുന്നു

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ എറിഞ്ഞു നൽകിയാൽ കൂലി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞു നൽകുന്നതിന് കൂലി ലഭിക്കുമെന്ന വിവരങ്ങൾ പുറത്ത്. മൊബൈൽ ഫോൺ എറിഞ്ഞു നൽകുമ്പോൾ കൂലി ലഭിച്ചെന്ന് പിടിയിലായ അക്ഷയ് പൊലീസിനോട് വെളിപ്പെടുത്തി. ജയിലിനകത്ത് മൊബൈൽ ഫോണുകൾ കണ്ടെത്തുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ.

തൃശ്ശൂർ എരുമപ്പെട്ടിയിൽ രണ്ടര കിലോ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ
തൃശ്ശൂർ എരുമപ്പെട്ടിയിൽ രണ്ടര കിലോ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയിലായി. തൃശൂർ പൊലിസ് കമ്മീഷ്ണറുടെ ലഹരി വിരുദ്ധ സ്ക്വാഡും എരുമപ്പെട്ടി പോലീസും ചേർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലായത്. വേലൂർ തണ്ടിലം മനയ്ക്കലാത്ത് 32 വയസുള്ള ജിഷ്ണുവാണ് പിടിയിലായത്.

കഴക്കൂട്ടത്ത് 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് വില്പനയ്ക്ക് എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് പോലീസും ഡാൻസ് ഓഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ച ലഹരിവസ്തുക്കൾ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വില്പന നടത്താനായിരുന്നു ശ്രമം.