Crime News

ദളിത് സ്ത്രീക്കെതിരായ വ്യാജ പരാതി: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ദളിത് സ്ത്രീക്കെതിരായ വ്യാജ മോഷണ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ആണ് കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടത്. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവും.

അമ്മ പുഴയിലെറിഞ്ഞ കൊലപ്പെടുത്തിയ കല്യാണിക്ക് കണ്ണീരോടെ വിടനൽകി നാട്
എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കല്യാണിക്ക് നാട് കണ്ണീരോടെ വിടനൽകി. തിരുവാണിയൂർ പഞ്ചായത്ത് ശ്മശാനത്തിൽ വൈകിട്ട് സംസ്കാരം നടന്നു. അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ അമ്മ സന്ധ്യയാണ് കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

രാജസ്ഥാനിൽ 25 ഭർത്താക്കന്മാർ; വിവാഹ തട്ടിപ്പുകാരി പിടിയിൽ
രാജസ്ഥാനിൽ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അനുരാധ പാസ്വാൻ എന്ന യുവതിയെ സവായ് മധോപൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിവാഹം വൈകിയവരെ ലക്ഷ്യമിട്ട് വിവാഹത്തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ് അറസ്റ്റിലായ അനുരാധ പാസ്വാൻ.

പൊലീസ് വിട്ടയച്ച ആളെ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
പത്തനംതിട്ടയിൽ പൊലീസ് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരുക്കുകൾ ചൂണ്ടിക്കാട്ടിയാണ് കോയിപ്രം സ്വദേശി സുരേഷിന്റെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. മരിക്കുന്നതിന് തലേദിവസം വീട്ടിലെത്തി രണ്ടു പേർ കൂട്ടിക്കൊണ്ടു പോയെന്നും കുടുംബം പറയുന്നു.

മുംബൈയിൽ രണ്ടര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ
മുംബൈയിൽ മലാഡിൽ, രണ്ടര വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വയസ്സുള്ള സ്ത്രീയും 19 വയസ്സുള്ള കാമുകനും അറസ്റ്റിലായി. ഞായറാഴ്ച രാത്രി കുട്ടിയെ അപസ്മാരം ബാധിച്ചെന്ന് പറഞ്ഞ് അമ്മയും കാമുകനും ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ബലാത്സംഗത്തിനിരയായെന്നും ശ്വാസംമുട്ടിയാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തി.

നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി
നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി. ചെങ്ങമനാട് പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭാരതീയ നീതിന്യായ സംഹിത (BNS) 103 (1) വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

വീട്ടിൽ പ്രശ്നങ്ങളില്ലായിരുന്നു; അമ്മ മുൻപും ഉപദ്രവിച്ചിട്ടുണ്ട്: കല്യാണിയുടെ അച്ഛനും സഹോദരനും
നാല് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവും സഹോദരനും വെളിപ്പെടുത്തി. കുട്ടിയുടെ അമ്മ മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്നും, മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയെന്നുള്ള ആരോപണം തെറ്റാണെന്നും ഇവർ പറയുന്നു. സംഭവത്തിൽ പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മകളെ പുഴയിലെറിഞ്ഞ കേസ്; പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്
നാല് വയസ്സുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്. പ്രതിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്ത്, കൊലപാതകത്തിന് കേസെടുത്തു.

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരത്തെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ അപേക്ഷ പരിഗണിക്കുന്നത്. പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്.

മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം: അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

മൂഴിക്കുളം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കല്യാണിയുടെ കൊലപാതകത്തിൽ ദുരൂഹത; അന്വേഷണം തുടരുന്നു
മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം മൂഴിക്കുളം പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവം ദുരൂഹതകൾ നിറക്കുന്നു. കുട്ടിയുടെ മാതാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അയൽവാസികൾ പറയുന്നു, കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മൊഴിയിൽ വ്യക്തത വരുത്താനാണ് ശ്രമം.

ആലുവയിൽ ഗുണ്ടയുടെ ബർത്ത് ഡേ ആഘോഷം; വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ പാർട്ടി മുടങ്ങി
ആലുവയിൽ ഗുണ്ടയുടെ ജന്മദിനാഘോഷത്തിനായി ബാർ ഹോട്ടൽ ബുക്ക് ചെയ്തെങ്കിലും, വിവരമറിഞ്ഞ് പൊലീസ് എത്തിയതിനെ തുടർന്ന് 30 അംഗ സംഘം മടങ്ങിപ്പോയി. ഗുണ്ടാ നേതാവ് മോസ്കോ മനാഫിന്റെ ജന്മദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകളാണ് പോലീസ് ഇടപെട്ട് തടഞ്ഞത്. റൂറൽ മേഖല കേന്ദ്രീകരിച്ച് ഗുണ്ടാ പാർട്ടികൾ നടക്കുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.