Crime News

കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ചേർത്തല തുറവൂർ സ്വദേശി സഹലേഷ് കുമാറിനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ പരസ്യം കണ്ട് ചികിത്സ തേടിയെത്തിയ കണ്ണൂർ സ്വദേശിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; അന്വേഷണം ആരംഭിച്ച് ചേവായൂർ പോലീസ്
കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തി. ടെന്റ് ഹൗസ് നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിറവേറ്റാൻ കഴിയാത്തതിനെ തുടർന്നാണ് രജ്നിയെ കൊലപ്പെടുത്തിയത്.

യുഎസിൽ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; ദാരുണാന്ത്യം ഡാലസിൽ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവേ
യുഎസിലെ ഡാലസിൽ ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. 27-കാരനായ ചന്ദ്രശേഖർ പോൾ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവേ അജ്ഞാതന്റെ വെടിയേറ്റാണ് മരിച്ചത്. 2023-ൽ ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം യുഎസിലേക്ക് പോയതായിരുന്നു പോൾ.

ഓൺലൈൻ തട്ടിപ്പ്: സ്വർണ്ണ വ്യാപാരിയിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് ഫറൂഖിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണാഭരണങ്ങൾ വാങ്ങിയ ശേഷം വ്യാജ NEFT ട്രാൻസാക്ഷൻ രേഖകൾ കാണിച്ചു ഉടമയെ തെറ്റിദ്ധരിപ്പിച്ച് നാല് ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു. കണ്ണൂർ സ്വദേശികളായ അഭിഷേക്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്.

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം: അമ്മയ്ക്കും ചെറിയച്ഛനുമെതിരെ കുറ്റപത്രം
ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മയാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

മലപ്പുറം തിരൂരിൽ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വാഹനം പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം തിരൂരിൽ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വാഹനം പൊലീസ് പിന്തുടർന്ന് പിടികൂടി. അനധികൃതമായി മാലിന്യം കൊണ്ടു പോവുകയായിരുന്ന സംഘമാണ് പൊലീസിനെ അക്രമിച്ച് കടന്നു കളയാൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കർണാടകയിൽ അമ്മ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
കർണാടകയിലെ ശിവമോഗയിൽ 38 വയസ്സുള്ള ശ്രുതി എന്ന സ്ത്രീ തന്റെ 12 വയസ്സുള്ള മകൾ പൂർവികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സർക്കാർ ആശുപത്രിയിലെ നഴ്സുമാരുടെ ക്വാർട്ടേഴ്സിലായിരുന്നു സംഭവം. ശ്രുതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഭോപ്പാൽ എയിംസ് രക്തബാങ്കിൽ മോഷണം; ഔട്ട്സോഴ്സ് ജീവനക്കാരനെതിരെ കേസ്
ഭോപ്പാലിലെ എയിംസ് ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവത്തിൽ ഒരു ഔട്ട്സോഴ്സ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരനെതിരെ കേസ് എടുത്തത്. രക്തവും പ്ലാസ്മയും എവിടേക്കാണ് എത്തിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നു.

കാസർഗോഡ് 11.91 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ
കാസർഗോഡ് ജില്ലയിൽ 11.91 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ പൊലീസ് കണ്ടെത്തിയത്. അണങ്കൂർ സ്വദേശി മുഹമ്മദ് റിയാസ് എ എ (36) ആണ് അറസ്റ്റിലായത്.

കാട്ടിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ രക്ഷിച്ചു; മാതാപിതാക്കൾക്കെതിരെ കേസ്
മധ്യപ്രദേശിലെ ഛിന്ദ്വാരയില് കാട്ടില് ഉപേക്ഷിക്കപ്പെട്ട മൂന്ന് ദിവസം പ്രായമുള്ള ആണ്കുഞ്ഞിനെ നാട്ടുകാർ രക്ഷിച്ചു. സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ അധ്യാപകരായ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
