Crime News

പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗികാതിക്രമം; പിതാവിൻ്റെ സുഹൃത്ത് അറസ്റ്റിൽ
എറണാകുളം പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. അച്ഛന്റെ സുഹൃത്താണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഹോട്ടലുടമ സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവം കണ്ടെത്തി പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ
തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആലുവ സ്വദേശി റിച്ചു പിടിയിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇടപാടുകാരെ കാത്ത് നിൽക്കുമ്പോളാണ് ഇയാൾ പിടിയിലായത്.

കാൺപൂരിൽ 62 കാരനെ കൊലപ്പെടുത്തിയ കേസിൽ മകനും സുഹൃത്തും അറസ്റ്റിൽ
കാൺപൂരിൽ 62 കാരനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ മകനും സുഹൃത്തും അറസ്റ്റിലായി. സ്വത്ത് തട്ടിയെടുക്കാൻ മകനും സുഹൃത്തും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സിനിമ കണ്ടു കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് പ്രതികൾ സമ്മതിച്ചു.

കെ.ജെ. ഷൈനെതിരായ അധിക്ഷേപം; അന്വേഷണത്തിന് പ്രത്യേക സംഘം
സിപിഐഎം നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമർശങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. യൂട്യൂബ് ചാനൽ വാർത്തകളും സമൂഹമാധ്യമ പോസ്റ്റുകളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

തമിഴ്നാട്ടിൽ ജോലിക്ക് പോകാത്തതിന് ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു
തമിഴ്നാട്ടിൽ ജോലിക്ക് പോകാന് അനുവദിക്കാത്തതിനെ തുടര്ന്ന് ഭാര്യ ഭര്ത്താവിന്റെ ശരീരത്തില് തിളച്ച എണ്ണ ഒഴിച്ചു. കടലൂർ കാട്ടുമന്നാർ കോയിലിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഭാര്യയായ ദിവ്യ ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഴൽ കിണർ കുഴിക്കുന്ന യൂണിറ്റ് നടത്തുന്ന 41 വയസ്സുള്ള സി. കണ്ണനാണ് പരാതി നൽകിയത്.

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 13 പേർക്കെതിരെ കേസ്
കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചെന്നാണ് പരാതി. കണ്ടാലറിയാവുന്ന 10 പേരുൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയ്നി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയ്നി ആനന്ദിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വനിതാ ബറ്റാലിയൻ കമാൻഡന്റിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർ നിർദേശം നൽകി.

കൊച്ചി ഓൺലൈൻ തട്ടിപ്പ്: 25 കോടിയിൽ 16 കോടിയും എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ
കൊച്ചിയിലെ ഓൺലൈൻ തട്ടിപ്പ് കേസിൽ 25 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തി. ഇതിൽ 16 കോടിയും ഹൈദരാബാദിലെ അക്കൗണ്ടിലേക്കാണ് പോയത്. അറസ്റ്റിലായ സുജിതയ്ക്ക് മറ്റു പല അക്കൗണ്ടുകളും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.

ധർമ്മസ്ഥലയിൽ വീണ്ടും തലയോട്ടികൾ കണ്ടെത്തി; അന്വേഷണം ശക്തമാക്കി
ധർമ്മസ്ഥലയിലെ ബംഗ്ലഗുഡ്ഡ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ രണ്ട് തലയോട്ടികൾ കൂടി കണ്ടെത്തി. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. കൂടുതൽ തെളിവുകൾക്കായി പ്രദേശത്ത് പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

പശ്ചിമബംഗാളിൽ കാണാതായ ഏഴാം ക്ലാസുകാരിയെ കൊലപ്പെടുത്തി; അധ്യാപകൻ അറസ്റ്റിൽ
പശ്ചിമബംഗാളിൽ രാംപുർഹട്ട് സ്വദേശിയായ ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. 20 ദിവസത്തിനു ശേഷം കുട്ടിയുടെ മൃതദേഹം ബിർഭൂമിലെ കാളിഡംഗ ഗ്രാമത്തിന് സമീപമുള്ള വെള്ളക്കെട്ടിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അധ്യാപകൻ മനോജ് കുമാർ പാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ക്ലാപ്പനയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
കൊല്ലം ക്ലാപ്പനയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ആലുംപ്പീടിക ഇടച്ചിറയിൽ പാർത്ഥന്റെ മകൻ ബിനിൽ പാർത്ഥൻ, പട്ടശ്ശേരിൽ രാമചന്ദ്രന്റെ മകൻ രതീഷ് എന്നിവരാണ് അക്രമം നടത്തിയത്. ഒരാളെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസർഗോഡ് ഡേറ്റിംഗ് ആപ്പ് കേസ്: ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം 12 ആയി
കാസർഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ പ്രജീഷിനെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ട്.