Crime News

ചെന്നൈയില് എഞ്ചിനിയറിങ് വിദ്യാര്ത്ഥി ജീവനൊടുക്കി; അഞ്ചുപേര് അറസ്റ്റില്
ചെന്നൈയില് എഞ്ചിനിയറിങ് വിദ്യാര്ത്ഥി ലൈംഗിക പീഡനത്തെ തുടര്ന്ന് ജീവനൊടുക്കി. സംഭവത്തില് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണാ സര്വകലാശാലയുടെ തിരുച്ചിറപ്പള്ളി കാമ്പസിലെ വിദ്യാര്ത്ഥിയാണ് മരിച്ചത്.

വീഡിയോ കോളിനിടെ വഴക്ക്; കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കി
കടലൂർ ജില്ലയിലെ വിരുദാചലത്ത് സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കി. മൊബൈൽ കടയിൽ വെച്ച് വീഡിയോ കോൾ ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നാണ് ദർശിനി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദിൽ സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിൽ ഒന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
ഹൈദരാബാദിൽ സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ തുടർന്ന് ഒന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. ആദിലാബാദ് സ്വദേശിയായ 19 കാരനാണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ, എസ്സി & എസ്ടി നിയമലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു; അഞ്ചുപേർ കസ്റ്റഡിയിൽ
കർണാടകയിലെ ബെലഗാവിയിൽ ഗോമാംസം കടത്തുന്നു എന്നാരോപിച്ച് ഒരു ലോറിക്ക് തീയിട്ടു. റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് ഏഴ് ക്വിന്റൽ പോത്തിറച്ചിയുമായി പോവുകയായിരുന്ന ലോറിയാണ് ഒരു സംഘം തീയിട്ടത്. സംഭവത്തിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അയ്യമ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
എറണാകുളം ജില്ലയിലെ അയ്യമ്പുഴ പാറമടയിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഒരു യുവാവിന്റേതാണെന്ന് പ്രാഥമിക നിഗമനം. 18-നും 30-നും ഇടയിൽ പ്രായമുള്ള ഒരാളുടേതാണ് മൃതദേഹമെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. ഇതൊരു കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നറിയാൻ അയ്യമ്പുഴ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീധനം കുറഞ്ഞെന്ന് ആരോപിച്ച് യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന് ശ്രമം
കാൺപൂരിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. സ്ത്രീധനം കുറഞ്ഞെന്ന് ആരോപിച്ച് രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് മുറിയിൽ പൂട്ടിയിട്ട് വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. പാമ്പു കടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്.

പുനലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി; കൊലപാതക വിവരം ഫേസ്ബുക്ക് ലൈവിൽ
കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

മുൻ മാനേജരെ മർദിച്ച കേസിൽ ഉണ്ണി മുകുന്ദന് കോടതി സമൻസ്
മുൻ മാനേജരെ മർദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ് അയച്ചു. ഒക്ടോബർ 27-ന് ഹാജരാകാൻ കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിന്റെ വിചാരണ നടപടികൾക്ക് മുന്നോടിയായിട്ടാണ് കോടതിയുടെ ഈ നടപടി.

കാൺപൂരിൽ കാമുകി കൊലക്കേസിൽ കാമുകനും കൂട്ടാളിയും അറസ്റ്റിൽ
കാൺപൂരിൽ യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി നദിയിൽ തള്ളിയ കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിലായി. റസ്റ്റോറന്റ് ജീവനക്കാരിയായ അകാന്ക്ഷയും ഇലക്ട്രീഷ്യനായ സൂരജും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ജൂലൈ 21-ന് സൂരജിന് മറ്റൊരു ബന്ധമുണ്ടെന്ന് അകാന്ക്ഷ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകം നടത്തി.

സൗദി ദമ്മാമിൽ വാക്കുതർക്കത്തിനിടെ ബാലരാമപുരം സ്വദേശി കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ ദമ്മാമിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ബാലരാമപുരം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. ദമ്മാമിലെ ബാദിയയിൽ വെച്ച് സ്വദേശി പൗരനുമായുണ്ടായ കയ്യാങ്കളിയാണ് അഖിലിന്റെ മരണത്തിൽ കലാശിച്ചത്. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.

പുനലൂരിൽ ഇമ്മാനുവൽ ഫിനാൻസിൽ പൊലീസ് റെയ്ഡ്; 25 ലക്ഷം രൂപയും വിദേശമദ്യവും പിടികൂടി
പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

സൈബർ ആക്രമണ കേസ്: കെ.എം. ഷാജഹാനെയും സി.കെ. ഗോപാലകൃഷ്ണനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും
കോൺഗ്രസ് സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കെ ജെ ഷൈൻ ടീച്ചറും കെ എൻ ഉണ്ണികൃഷ്ണനും നൽകിയ പരാതികളിൽ അന്വേഷണം ശക്തമാക്കി. മുനമ്പം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രധാന പ്രതികളായ കെ എം ഷാജഹാനെയും സി കെ ഗോപാലകൃഷ്ണനെയും ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.