Crime News

എറണാകുളത്ത് ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞ് ഭർത്താവ്; പോലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളത്ത് ഭർത്താവ് ഭാര്യയെ ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേൽപ്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടിൽ സ്വാതിക്കാണ് പരുക്കേറ്റത്. സംഭവ ശേഷം പ്രതി അനൂപ് സ്വയം കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

ഗുജറാത്തിൽ 50 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ 50 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പ്രതികൾ സ്ത്രീയെ പീഡിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.

പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും, റെയിൽവേ പൊലീസും, ആർപിഎഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷ് ഒളിവിലാണ്, ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ തർക്കം; മുൻ നേതാവിന് ഗുരുതര പരിക്ക്
ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാക്കൾ തമ്മിലുണ്ടായ തർക്കത്തിൽ മുൻ നേതാവിന് ഗുരുതര പരിക്ക്. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ആർസിസിക്ക് മരുന്ന് മാറിയെത്തി: ഗുജറാത്ത് കമ്പനിക്കെതിരെ കേസ്
തിരുവനന്തപുരം ആർസിസിക്ക് നൽകിയ മരുന്ന് പാക്കിങ്ങിൽ പിഴവ് സംഭവിച്ച് മാറിയെത്തി. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കേസ് എടുത്തു. തലച്ചോറിലെ കാൻസറിന് ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകളാണ് നൽകിയത്.

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. ഭാസുരേന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ ഭാര്യയെ കൊന്ന് ഭർത്താവിൻ്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് എത്തിയ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഭർത്താവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച യുവനടൻ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചു
അമിതാഭ് ബച്ചനൊപ്പം 'ഝുണ്ട്' എന്ന സിനിമയിൽ അഭിനയിച്ച രവി സിങ് ഛേത്രി എന്ന 21-കാരനാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ പ്രിയാൻഷുവും ധ്രുവ് ലാൽ ബഹാദൂർ സാഹുവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിയായ ധ്രുവ് ലാൽ ബഹാദൂർ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവം: പ്രതിക്ക് കുറ്റബോധമില്ല, വെട്ട് മന്ത്രിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ്
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതി സനൂപിന് കുറ്റബോധമില്ല. ഡോക്ടർക്ക് കൊടുത്ത വെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനും ആരോഗ്യവകുപ്പിനും സമർപ്പിക്കുന്നുവെന്ന് പ്രതി. സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കൊച്ചിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നു; ഒരാൾ കസ്റ്റഡിയിൽ
കൊച്ചി കുണ്ടന്നൂരിൽ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. 80 ലക്ഷം രൂപയാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം കവർന്നത്. സംഭവത്തിൽ വടുതല സ്വദേശി സജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാക്കനാട് തുതിയൂരിൽ കപ്യാർക്കെതിരെ പോക്സോ കേസ്; വികാരിക്കെതിരെയും കേസ്
കാക്കനാട് തുതിയൂരിൽ കപ്യാർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിനാണ് കപ്യാർക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചിട്ടും പോലീസിൽ അറിയിക്കാതെ ഒതുക്കി തീർക്കാൻ ശ്രമിച്ചതിന് പള്ളി വികാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബ്ലേഡ് മാഫിയ ഭീഷണി: കാസർഗോഡ് ദമ്പതികളുടെ ആത്മഹത്യയിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കാസർഗോഡ് മഞ്ചേശ്വരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ശ്വേതയെ രണ്ടു യുവതികൾ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം അജിത്തിന്റെയും ഭാര്യ ശ്വേതയുടെയും മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചു.