Crime Branch

മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്ക് ക്ലീൻ ചിറ്റ്: ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കെ. സുധാകരൻ
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്മാരെ കുറ്റവിമുക്തരാക്കിയ ക്രൈംബ്രാഞ്ചിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിമർശിച്ചു. പിണറായി ഭരണത്തിൽ പോലീസ് ആരാച്ചാരും അന്തകനുമായി മാറിയെന്ന് സുധാകരൻ കുറ്റപ്പെടുത്തി. സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവർക്ക് നിയമപരമായ സംരക്ഷണം ഒരുക്കുകയാണ് ആഭ്യന്തരവകുപ്പെന്നും അദ്ദേഹം ആരോപിച്ചു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര കേസ്: രണ്ടാം പ്രതി കാർത്തിക്കിനായി ലുക്ക് ഔട്ട് നോട്ടീസ്
ബാങ്ക് ഓഫ് മഹാരാഷ്ട്ര കേസിലെ രണ്ടാം പ്രതി കാർത്തിക്കിനായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് സെഷൻസ് കോടതി കാർത്തിക്കിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി മധാജയകുമാറിന്റെ ബിനാമിയായിരുന്നു കാർത്തിക്.

മുഹമ്മദ് ആട്ടൂർ തിരോധാനക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ സംബന്ധിച്ച് കുടുംബം പരാതി നൽകിയേക്കും.