Crime Branch

ഗോവിന്ദച്ചാമിയെ ജയിലിൽ നിന്ന് ചാടാൻ ആരും സഹായിച്ചില്ല; ക്രൈംബ്രാഞ്ച് റിപ്പോർട്ട്
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തിൽ ആറ് സഹതടവുകാരുടെയും ജയിൽ ജീവനക്കാരുടെയും മൊഴിയെടുത്തു. ഗോവിന്ദച്ചാമി അഴികൾ മുറിക്കാനുപയോഗിച്ച ആയുധത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

അതുല്യയുടെ ഭർത്താവ് സതീശിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു; ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കോടതി
ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ ഭർത്താവ് സതീശിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊല്ലം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി സതീശിന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. സതീശിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.

അഭിഭാഷക ജിസ്മോളുടെയും കുട്ടികളുടെയും ആത്മഹത്യ: കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
കോട്ടയത്ത് അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭർതൃ വീട്ടിൽ ക്രൂര പീഡനം ഏറ്റിരുന്നുവെന്ന് ജിസ്മോളുടെ പിതാവ് മൊഴി നൽകിയിട്ടുണ്ട്.

കുവൈറ്റ് ബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത
കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട സംഭവത്തിൽ കേരള ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചേക്കും. തട്ടിപ്പ് നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം. കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബിന്ദു പത്മനാഭൻ കൊലക്കേസ്: പ്രതി സി.എം. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സി.എം. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ബിന്ദുവിനെ കാണാനില്ലെന്ന പരാതിയിൽ 2017-ൽ സഹോദരൻ നൽകിയ കേസിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്.

തിരുമല അനിലിന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. അനിലിന്റെ മരണത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതും അന്വേഷണ പരിധിയിൽ വരും.

കിളിമാനൂർ അപകട കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
കിളിമാനൂരിൽ വയോധികൻ വാഹനാപകടത്തിൽ മരിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിനു കുമാറിനാണ് അന്വേഷണ ചുമതല. അപകടത്തിന് ശേഷം വാഹനം അറ്റകുറ്റപണി ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് കണ്ടെത്തിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി അന്വേഷണം വേഗത്തിലാക്കാനാണ് ശ്രമം. റിനിയെ പരാതിക്കാരിയാക്കുന്നതിനുള്ള നിയമസാധ്യതയും ക്രൈംബ്രാഞ്ച് തേടുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; യൂത്ത് കോൺഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് മൊഴി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാരോപണ കേസിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നു. കൊച്ചിയിലെ യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്. യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ മൊഴിയിൽ രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനുമെതിരെ ആരോപണമുണ്ട്.


