Crime Against Doctors

കൊൽക്കത്ത ഡോക്ടർ കൊലപാതകം: പ്രധാനമന്ത്രിക്ക് കത്തയച്ച് പത്മ പുരസ്കാര ജേതാക്കളായ ഡോക്ടർമാർ
നിവ ലേഖകൻ
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് 70-ലധികം പത്മ പുരസ്കാര ജേതാക്കളായ ഡോക്ടർമാർ. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമം വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കി പ്രതിഷേധിക്കുന്നു.

കൊല്ക്കത്ത ഡോക്ടര് ബലാത്സംഗ കേസ്: ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് മുതല്
നിവ ലേഖകൻ
കൊല്ക്കത്തയിലെ ആര് ജി കര് മെഡിക്കല് കോളേജില് ജൂനിയര് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില് ഐഎംഎയുടെ നേതൃത്വത്തില് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുന്നു. 24 മണിക്കൂര് നീളുന്ന പ്രതിഷേധത്തില് ഒപി സേവനങ്ങളും വാര്ഡ് ഡ്യൂട്ടികളും ബഹിഷ്കരിക്കും. സിബിഐ അന്വേഷണം തുടരുന്നു.