ക്രെഡിറ്റ് കാർഡ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശികളായ നാല് പേർ അറസ്റ്റിലായി. ആക്സിസ് ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. വ്യാജ രേഖകൾ ഉപയോഗിച്ച് കോർപ്പറേറ്റ് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.