കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ ഇഡി സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നു. പി.ആർ. അരവിന്ദാക്ഷനും സി.കെ. ജിൽസിനും അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഈ നീക്കം.