Cow Slaughter

പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം; ഗുജറാത്തിൽ കടുത്ത ശിക്ഷ വിധിച്ച് കോടതി
ഗുജറാത്തിലെ അമ്രേലിയിൽ പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഓരോരുത്തർക്കും ആറ് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മണ്ണാർക്കാട് പശു മോഷണം: കൈകാലുകൾ മുറിച്ച നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി
മണ്ണാർക്കാട് തെങ്കരയിൽ രണ്ടു വയസുള്ള പശുവിനെ മോഷ്ടാക്കൾ കൊന്ന് ഇറച്ചിയാക്കി കടത്തി. വനാതിർത്തിയോട് ചേർന്നുള്ള അരുവിയിൽ പശുവിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തി. കുന്തം ഉപയോഗിച്ച് കുത്തിക്കൊന്ന ശേഷം കൈകാലുകൾ മുറിച്ചെടുത്തതാണെന്ന് വെറ്ററിനറി ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തി.

പശുക്കശാപ്പ് ആരോപണം: മുസ്ലിം യുവാക്കൾക്ക് പോലീസിന്റെ ക്രൂരമർദ്ദനം
ഉജ്ജയിനിൽ പശുക്കശാപ്പ് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കൾക്ക് നേരെ പോലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടു. സിലം മേവാട്ടി, ആഖിബ് മേവാട്ടി എന്നിവരാണ് മർദ്ദനത്തിനിരയായത്. യുവാക്കളെ കൊണ്ട് 'പശു നമ്മുടെ മാതാവാണ്' എന്ന് വിളിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
