വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ മൂന്നാം ഘട്ടം ആരംഭിച്ചു. 101 സ്ഥാപനങ്ങളിൽ പരിശോധന നടത്തി, ഒന്നര ലക്ഷം രൂപയുടെ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.