വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയെ തുടർന്നുണ്ടായ നിയമനക്കോഴ വിവാദത്തിൽ ഡി പി രാജശേഖരൻ പ്രതികരിച്ചു. ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങളിൽ നിയമനക്കോഴ വാങ്ങിയവർ ഇപ്പോഴും പുക മറയ്ക്കുള്ളിലാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎം സമരം അഴിമതി ആരോപണത്തെ വഴി തിരിച്ചുവിടാനാണെന്നും രാജശേഖരൻ കുറ്റപ്പെടുത്തി.