Complaint

കുക്കു പരമേശ്വരനെതിരെ അമ്മയിൽ പരാതി നൽകാനൊരുങ്ങി വനിതാ താരങ്ങൾ
കുക്കു പരമേശ്വരനെതിരായ മെമ്മറി കാർഡ് വിവാദത്തിൽ വനിതാ അംഗങ്ങൾ അമ്മ സംഘടനയിൽ പരാതി നൽകാനൊരുങ്ങുന്നു. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകുന്നത്. ഇതിനുപുറമെ, വിഷയത്തിൽ കുക്കു പരമേശ്വരൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

അടൂര് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി ദിനു വെയില്
സംവിധായകന് അടൂര് ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവര്ത്തകന് ദിനു വെയില് പരാതി നല്കി. SC/ST വിഭാഗത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് പരാതി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്സി/എസ്ടി കമ്മീഷനിലുമാണ് പരാതി നല്കിയിരിക്കുന്നത്.

വിനായകനെതിരെ യൂത്ത് കോൺഗ്രസ്സിന്റെ പരാതി; ഗാന്ധിജിയെയും കോൺഗ്രസ് നേതാക്കളെയും അധിക്ഷേപിച്ചെന്ന് ആരോപണം
നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. മഹാത്മാഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് പരാതി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റാണ് ഡിജിപിക്ക് പരാതി നൽകിയത്. നേരത്തെ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫും നടനെതിരെ പരാതി നൽകിയിരുന്നു.

ഷൈൻ ടോമിനെതിരെ പരാതി: കടുത്ത നടപടിയുമായി സൂത്രവാക്യം സിനിമയുടെ പരാതി പരിഹാര കമ്മിറ്റി
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടിയുടെ പരാതിയിൽ കടുത്ത നടപടിയുമായി സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി. അടിയന്തര റിപ്പോർട്ട് നൽകാൻ അഭിനേതാക്കളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടു. പരാതി ഒത്തുതീർപ്പാക്കില്ലെന്നും ഐസിസി വ്യക്തമാക്കി.