Communal Violence

നാഗ്പൂർ സംഘർഷം: അഞ്ചുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം
നാഗ്പൂരിലെ വർഗീയ സംഘർഷത്തിൽ അഞ്ചുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. സംഘർഷത്തിന്റെ മുഖ്യ സൂത്രധാരനും കേസിൽ പ്രതിയാണ്. എൻഐഎ സമാന്തര അന്വേഷണം നടത്തും.

നാഗ്പൂരിൽ സംഘർഷം: ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
നാഗ്പൂരിൽ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഒരു വിഭാഗം ഖുർആൻ കത്തിച്ചുവെന്ന അഭ്യൂഹമാണ് സംഘർഷത്തിന് വഴിവെച്ചത്. നിരവധി പേർക്ക് പരുക്കേറ്റു.

ബഹ്റൈച്ചിൽ സംഘർഷം തുടരുന്നു; വാഹനങ്ങൾക്ക് തീവെപ്പ്, 87 പേർ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ദുർഗ്ഗാവിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘർഷം തുടരുന്നു. 38 വാഹനങ്ങൾ കത്തി നശിച്ചു. 87 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ഗുജറാത്തിലെ ഗണേശ പൂജാ പന്തലിനുനേരെ അക്രമം; 27 പേർ അറസ്റ്റിൽ
ഗുജറാത്തിലെ സൂറത്തിൽ ഗണേശ പൂജാ പന്തലിനുനേരെ അക്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.

ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് കൊലപ്പെടുത്തിയ വിദ്യാർഥിയുടെ പിതാവിനോട് മാപ്പ് ചോദിച്ച് ഗോരക്ഷാ സേനാംഗം
ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗോരക്ഷാസേനയിലെ അംഗം കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ചു. മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്ത്തതെന്നും കൊന്നത് ബ്രാഹ്മണനെന്ന് അറിഞ്ഞപ്പോള് ഖേദം തോന്നിയെന്നും പ്രതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായി.