COLLEGE AUTHORITIES SUSPENDED

Nursing student death case

അമ്മു സജീവന്റെ മരണം: ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർ സസ്പെൻഷനിൽ

നിവ ലേഖകൻ

പത്തനംതിട്ടയിലെ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. ആരോഗ്യ സർവകലാശാല അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈസ് പ്രിൻസിപ്പലിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.